Connect with us

Kerala

രണ്ട് വര്‍ഷം: 659 കൊലപാതകങ്ങള്‍; 26,032 പീഡന കേസുകള്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 659 പേര്‍ കൊല്ലപ്പെട്ടതായി പി കെ ഗുരുദാസനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 2011 ല്‍ 13113, 2012ല്‍ 12919 സ്ത്രീ പീഡനക്കേസുകളും ഉണ്ടായതായി കെ ദാസനെ മന്ത്രി അറിയിച്ചു. തിരുവനന്തപുരം സിറ്റി പോലിസ് ജില്ലയില്‍ 949 കേസ് രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദിവാസി സ്ത്രീകള്‍ക്ക് നേരെയുണ്ടായ പീഡനവുമായി ബന്ധപ്പെട്ട് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കെ രാധാകൃഷ്ണനെ മന്ത്രി അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എ എം ആരിഫിനെ മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് 29 പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അനധികൃത മണല്‍ക്കടത്തുകാര്‍ പോലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എ പ്രദീപകുമാറിനെ മന്ത്രി അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 3512 പരാതികള്‍ ലഭിച്ചതായി എ കെ ബാലനെ മന്ത്രി അറിയിച്ചു. 634 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ 238 കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. രണ്ട് കേസുകളില്‍ പ്രതികളെ ശിക്ഷിച്ചു. രണ്ട് പേരെ വെറുതേവിട്ടു. 3874 കേസുകളില്‍ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാനുണ്ടെന്ന് സി രവീന്ദ്രനാഥിനെ മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 1268 കേസുകള്‍ എടുത്തതായി കെ രാധാകൃഷ്ണനെ മന്ത്രി അറിയിച്ചു.