Connect with us

Gulf

ജലം ദുരുപയോഗം ഒഴിവാക്കുക: എന്‍ അലി അബ്ദുല്ല

Published

|

Last Updated

കുവൈറ്റ്: മനുഷ്യന്റെയും മറ്റു ജീവികളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായ വെള്ളം, ദുരുപയോഗവും അമിതോപയോഗവും ഒഴിവാക്കി സൂക്ഷ്മതയോടെ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും പരിശീലിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും വഖ്ഫ് ബോര്‍ഡ് മെമ്പറുമായ എന്‍. അലി അബ്ദുല്ല പറഞ്ഞു. എസ്.വൈ.എസ് നടത്തുന്ന ത്രൈമാസ ജലസംരക്ഷണ കാമ്പയിനോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഐ.സി.എഫ് സംഘടിപ്പിച്ച ബോധവല്‍ക്കരണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെള്ളവും വായുവും മണ്ണും വിണ്ണും നമുക്ക് മാത്രമുള്ളതല്ല എന്ന തിരിച്ചറിവു നമ്മെ പ്രകൃതി ബോധവും ആത്മീയ ബോധവുമുള്ളവരാക്കുന്നു. പ്രകൃതിയില്‍ നാമെല്ലാം ഒന്നാണ് എന്ന ഐക്യബോധം നമ്മെ വിനിയോഗ സന്തുലിതാവസ്ഥയിലേക്ക് നയിക്കണം. ഭൂഗോളത്തിന്റെ 71 ശതമാനത്തോളം വെള്ളമാണെങ്കിലും ഒരു ശതമാനം മാത്രമാണ് ശുദ്ധജലം. ഭക്ഷണം പോലെ ആവശ്യാനസരണം ഉല്‍പ്പാദിപ്പിക്കാവുന്ന വിഭവമല്ല വെള്ളം; ഉപയോഗിക്കും തോറും കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്; അദ്ദേഹം ഓര്‍മപ്പെടുത്തി.

സംഗമത്തില്‍ ഐ.സി.എഫ്. പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷുക്കൂര്‍ കൈപ്പുറം, അഡ്വ. തന്‍വീര്‍ പ്രസംഗിച്ചു. ആര്‍.എസ്.സി. നടത്തിയ ബുക്‌ടെസ്റ്റ് 2013ല്‍ വിജയികളായ ഫാത്തിമ സുഹ്‌റ മൂസ, അബ്ദുല്‍ അസീസ് എന്നിവര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു. അഹ്മദ് കെ. മാണിയൂര്‍, മുഹമ്മദ് കോയ സഖാഫി, അബ്ദുല്ലക്കോയ ബുഖാരി, അബ്ദുല്ല വടകര, അബ്ദുന്നാസര്‍ സി.കെ., അബ്ദുല്ലത്തീഫ് സി.ടി., അബൂമുഹമ്മദ്, വി.ടി. അലവി ഹാജി എന്നിവര്‍ സംബന്ധിച്ചു.

Latest