Connect with us

Ongoing News

മുഖ്യമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം:നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നിര്‍ത്തി വെച്ച നിയമസഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിന് ചുറ്റിലുമിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് നടപടക്രമങ്ങള്‍ പെട്ടന്ന് പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.

ഇരയെ വഞ്ചിച്ച മുഖ്യമന്തി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഗണേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാത്തത് ഗണേഷിനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തെളിവാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

യാമിനിയുടെ പരാതി സ്വീകരിക്കാത്ത മുഖ്യമന്ത്രി യാമിനിക്ക് ആദ്യം പരാതി നല്‍കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. ഇരയെ വഞ്ചിച്ച് വേട്ടക്കാരന്റെ കൂടെ നിന്ന മുഖ്യമന്ത്രി രാജിവെക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം.