Connect with us

Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍:ബാഴസലോണ-പാരിസ് ജര്‍മ്മന്‍ മല്‍സരം സമനിലയില്‍

Published

|

Last Updated

പാരീസ്:ചാമ്പ്യന്‍ ലീഗ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ പാരീസ് സെന്റ് ജര്‍മ്മന്‍ 2-2ന് സമനിലയില്‍ തളച്ചു. ബാഴ്‌സലോണക്ക് വേണ്ടി സൂപ്പര്‍ താരം മെസ്സി,സാവി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഇബ്രാഹീമോവിച്ചിന്റെയും മറ്റിയൂഡിയുടേയും വകയായിരുന്നു പാരിസ് ജര്‍മ്മന്റെ ഗോളുകള്‍.
മല്‍സരത്തിന്റെ 38-ാം മിനിറ്റില്‍ ബാഴ്‌സയാണ് മെസ്സിയുടെ ഗോളിലൂടെ മുന്നിലെത്തിയത്. 79-ാം മിനിറ്റില്‍ പാരിസ് ജര്‍മ്മന്‍ ഗോള്‍ മടക്കി. 89-ാം മിനിറ്റില്‍ സാവിയിലുടെ ബാഴ്‌സ ലീഡ് നേടി. വിജയം പ്രതീക്ഷിച്ച് ബാഴ്‌സ ആരാധകര്‍ ആഹ്ലാദം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ഞെട്ടിച്ച് അധിക സമയത്ത് മറ്റിയൂഡി പാരിസ് ജര്‍മ്മന് സമനില സമ്മാനിക്കുകയായിരുന്നു.

bayern munich

ഗോള്‍ നേടിയ മ്യൂളറുടെ ആഹ്ലാദം

അതേസമയം സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഏകപക്ഷീയമായ രണ്ടുഗോളിനാണ് യുവന്റസിനെ തോല്‍പിച്ചത്. ഡേവിഡ് അലാംബയും തോമസ് മ്യൂളറുമാണ് ബയേണ്‍ മ്യൂണിക്കിന്റെ ഗോളുകള്‍ നേടിയത്.
ചാമ്പ്യന്‍സ് ലീഗിലെ ഒന്നാം പാദത്തിലെ അവസാന രണ്ടു ക്വാര്‍ട്ടര്‍ മത്സരം ഇന്ന് നടക്കും. മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് തുര്‍ക്കി ക്ലബ് ഗലാറ്റസരയെയും സ്പാനിഷ് ക്ലബ് മലാഗ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.