Connect with us

International

മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

Published

|

Last Updated

ക്വാലാലംപുര്‍ :പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിനോട് ശുപാര്‍ശ ചെയ്തതായി പ്രധാനമന്ത്രി നജിബ് റസാഖ് അറിയിച്ചു. പൊതുതെരഞ്ഞടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകാതെ യോഗം ചേരും.പ്രധാനമന്ത്രി നജിബ് റസാഖ് നേതൃത്വം നല്‍കുന്ന ഭരണമുന്നണിയായ നാഷണല്‍ ഫ്രണ്ടും, അന്‍വര്‍ ഇബ്രാഹിം നയിക്കുന്ന ത്രികക്ഷി മുന്നണിയും തമ്മിലാണ് പ്രധാന മത്സരം നടക്കുക.അമ്പത് വര്‍ഷമായി രാജ്യത്ത് ഭരണം നടത്തുന്നത് നാഷണല്‍ ഫ്രണ്ടാണ്. നാഷണല്‍ ഫ്രണ്ടിന്റെ കുത്തകയായിരുന്ന മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണ പ്രതിപക്ഷം മേല്‍ക്കൈ നേടിയിരുന്നു. മലേഷ്യന്‍ പാര്‍ലമെന്റില്‍222അംഗങ്ങളാണുള്ളത്.

 

Latest