Connect with us

Kerala

തടാക തീരത്ത് നിന്ന് ലഭിച്ച നാണയങ്ങളും പാത്രങ്ങളും പുരാവസ്തു വകുപ്പ് ഏറ്റെടുത്തു

Published

|

Last Updated

ശാസ്താംകോട്ട: ശാസ്താംകോട്ട തടാക തീരത്ത് നിന്ന് ലഭിച്ച പുരാതന നാണയങ്ങളും പാത്രങ്ങളും പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇവ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. റിസര്‍വ് അസിസ്റ്റന്റ് ആര്‍ രാജേഷ്‌കുമാര്‍ മ്യൂസിയം ചുമതലയുള്ള അസിസ്റ്റന്റ് ഹരികുമാര്‍, റിസര്‍വ് അസിസ്റ്റന്റ് സി എഫ് അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെയാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി നാണയങ്ങളും പാത്രങ്ങളും ഏറ്റെടുത്തത്. ഇവ പിന്നീട് തിരുവനന്തപുരം ശ്രീപാദം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാസ്താംകോട്ട തടാകത്തില്‍ മത്സ്യം പിടിക്കാന്‍ പോയവര്‍ക്ക് പുരാതന നാണയങ്ങളും പാത്രങ്ങളും ലഭിച്ചത്. 146 നാണയങ്ങള്‍, ഉരുളി, താലങ്ങള്‍, ചട്ടുകങ്ങള്‍, വാലുരുളി, തൂക്ക് വിളക്ക് ഉള്‍പ്പെടെ 62 സാധനങ്ങളാണ് ലഭിച്ചത്. ചൈനീസ് മുദ്ര ആലേഖനം ചെയ്ത നാണയങ്ങള്‍ക്ക് ആയിരം വര്‍ഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. ഏതോ രാജകൊട്ടാരത്തിലെ സാധനങ്ങള്‍ ആക്രമണം ഭയന്ന് കായലില്‍ ഒളിപ്പിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം.

Latest