Connect with us

Palakkad

രണ്ട് തടയണകള്‍ നിര്‍മിച്ചിട്ടും കുന്തിപ്പുഴ വരള്‍ച്ചയുടെ പിടിയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കോടികള്‍ ചെലവഴിച്ച് രണ്ട് തടയണകള്‍ നിര്‍മിച്ചിട്ടും കുന്തിപ്പുഴ വരള്‍ച്ചയുടെ പിടിയില്‍. വേനല്‍കാഠിന്യത്തില്‍ കുന്തിപ്പുഴ വരണ്ടുണങ്ങി നീര്‍ച്ചാലായി മാറി.
മണല്‍മാഫിയ മണലും കല്ലുമെല്ലാം കൊണ്ടുപോയതോടെ പുഴ പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞതായി മാറി. ഇരുകരകളിലും വ്യാപകമായ കൈയേറ്റവും നടന്നു. പുഴയോര”ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ഇടക്കാലത്ത് റവന്യൂവകുപ്പ് അധികൃതരെടുത്ത നടപടി പ്രഹസനമായി പര്യവസാനിച്ചു.പാത്രക്കടവില്‍നിന്ന് ഉത്ഭവിച്ചിറങ്ങുന്ന കുന്തിപ്പുഴയില്‍ തടയണവന്നാല്‍ പുഴയുടെ ജലവിതാനം ഉയരുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് ആറാട്ടുകടവില്‍ 115. —5 ലക്ഷവും പോത്തോഴിക്കടവില്‍ 98.—5 ലക്ഷവും ചെലവിട്ട് നബാര്‍ഡിന്റെ സഹായത്തോടെ രണ്ട് തടയണകള്‍ തീര്‍ത്തുതുടക്കത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയിരുന്നു.
പുഴയോരപ്രദേശങ്ങളിലെ കിണറുകളില്‍ ജലലഭ്യത ഉയര്‍ന്നു. എന്നാല്‍, തടയണകളില്‍ ജലം തടഞ്ഞുനിര്‍ത്തുന്നതിനുള്ള ചീര്‍പ്പുകള്‍ നാട്ടുകാരില്‍ചിലര്‍ എടുത്തുമാറ്റാന്‍ തുടങ്ങിയത് പ്രശ്‌നം സങ്കീര്‍ണമാക്കി. കുളിക്കാനെത്തുന്നവര്‍ക്ക് കെട്ടിനില്‍ക്കുന്ന വെള്ളം ചൊറിച്ചിലുണ്ടാക്കുമെന്ന പ്രശ്‌നമുന്നയിച്ചാണ് ചിലര്‍ ചീര്‍പ്പുകള്‍ എടുത്തുമാറ്റിയത്.
തടയണകളില്‍ ചീര്‍പ്പുകളില്ലാതായതോടെ പരിസരപ്രദേശത്ത് കിണറുകള്‍ വറ്റുന്നതായി പറഞ്ഞ് പോത്തോഴിക്കടവിലെ തടയണയില്‍ മണല്‍ച്ചാക്കുകള്‍നിറച്ച് നാട്ടുകാര്‍ തടയണ അടച്ചു.
എന്നാലിപ്പോഴും തടയണകള്‍ക്ക് ചീര്‍പ്പിടാന്‍ അധികൃതര്‍ക്കായിട്ടില്ല.മണല്‍ മാഫിയകളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയാണ്. ——

---- facebook comment plugin here -----

Latest