Connect with us

Palakkad

ഭൂവിനിയോഗ സര്‍വേ നടത്തുന്നതില്‍ 83 പഞ്ചായത്തുകള്‍ വീഴ്ചവരുത്തി

Published

|

Last Updated

പാലക്കാട്: ഓരോ പഞ്ചായത്തിന്റെയും സമഗ്ര വികസനത്തിനുപയോഗിക്കാവുന്ന ഭൂവിനിയോഗസര്‍വേ (സ്ഥലപരപായ ഉപയോഗസര്‍വേ) നടത്തുന്നതില്‍ ജില്ലയിലെ 83 പഞ്ചായത്തുകള്‍ വീഴ്ചവരുത്തി.”
ഭൂവിഭവങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിന് വലിയ സാധ്യതയുള്ളതാണിത്. തുടര്‍ന്ന്, സമഗ്രപദ്ധതി രൂപരേഖ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ടുവര്‍ഷം മുമ്പ് തുടങ്ങിവെച്ച സര്‍വേനടപടി ജില്ലയിലെ ആറ് പഞ്ചായത്തുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.
പെരുമാട്ടി, വടകരപ്പതി, മങ്കര, പൊല്‍പ്പുള്ളി, അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളാണ്. ചെര്‍പ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ നടന്നുകൊണ്ടിരിക്കുന്നു. ബാക്കി 83 പഞ്ചായത്തുകളാണ് ഒരുനടപടിയും സ്വീകരിക്കാതിരുന്നത്.——ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസിന്റെ സാങ്കേതിക സഹായത്തോടെയാണ് സര്‍വേ നടത്തേണ്ടത്. മുഴുവന്‍ പഞ്ചായത്തുകളിലെയും ഭരണസമിതിയോഗങ്ങളില്‍ സര്‍വേയെക്കുറിച്ച് വിശദീകരിച്ചതായി ടൗണ്‍ പ്ലാനിങ് അധികൃതര്‍ പറയുന്നു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകരിക്കപ്പെട്ടാല്‍ 20 വര്‍ഷത്തെ വികസനത്തിനുപയോഗിക്കാവുന്ന രേഖയാവും അത്. അട്ടപ്പാടിക്കും കിഴക്കന്‍മേഖലയ്ക്കും ഒഴിച്ചുകൂടാനാവാത്തതാണ് സര്‍വേ.
തണ്ണീര്‍ത്തടങ്ങളുടെയും കൃഷി”ഭൂമിയുടെയും സമഗ്രമായ കണക്കെടുപ്പാണ് സര്‍വേയില്‍ നടക്കുക. നിലവിലുള്ള ജലസ്രോതസ്സുകളുടെ ശരിയായസ്ഥിതി കണ്ടെത്താനും നിലനിര്‍ത്താനും കഴിയും.—കുളങ്ങളും കൃഷി”ഭൂമിയും വ്യാപകമായി നികത്തപ്പെടുന്നത് തടയാനും ഇത് സഹായകമാകും.
ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച സംയോജിത വികസനപദ്ധതിയുമായി ബന്ധപ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ക്ക് എളുപ്പത്തില്‍ കഴിയും.എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ ഗൗരവതരമായ വീഴ്ച വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. —

---- facebook comment plugin here -----

Latest