Connect with us

Kozhikode

പന്നിയങ്കര സംഭവം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി

Published

|

Last Updated

കോഴിക്കോട്: ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് പന്നിയങ്കരയിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട രാജേഷ് (31) മഹേഷ്(28) എന്നിവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കി. എം കെ രാഘവന്‍ എം പി ഇരുവരുടെയും വീടുകളിലെത്തി മാതാപിതാക്കള്‍ക്ക് തുക കൈമാറി. രാജേഷിന്റെ കുടുംബത്തിനുളള ചെക്ക് പിതാവ് കുണ്ടായിത്തോട് ചെമ്മളശ്ശേരിപറമ്പ് ചെനയാന്‍കണ്ടി വീട്ടില്‍ ഹരിദാസനും മാതാവ് ലീലയും ഏറ്റുവാങ്ങി. മഹേഷിന്റെ കുടുംബത്തിനുളള ചെക്ക് പിതാവ് അരക്കിണര്‍ പറമ്പത്ത്‌കോവില്‍ വീട്ടില്‍ വേലായുധനും മാതാവ് സരോജിനിയും ഏറ്റുവാങ്ങി. എം പി യും എ കെ കെ സൈഫുന്നീസ, കോഴിക്കോട് തഹസില്‍ദാര്‍ രോഷ്ണി നാരായണന്‍, വില്ലേജ് ഓഫീസര്‍ പി വി സുധീഷ്, എന്‍ സി അബൂബക്കര്‍, പി മാധവദാസ്, ടി കെ അബ്ദുല്‍ ഗഫൂര്‍, വി ബാലകൃഷ്ണന്‍ എം പിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് തന്നെയുളള ധനസഹായം കോഴിക്കോട് താലൂക്ക് ഓഫീസില്‍ എം.—കെ രാഘവന്‍ എം.—പി വിതരണം ചെയ്തു. ‘ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്ന് കക്കോടി മക്കട സ്വദേശി കുന്നത്ത് ഇല്ലത്തില്‍ അമ്മിണി അന്തര്‍ജനത്തിന് ഒരു ലക്ഷം രൂപയുടെയും മൊകവൂര്‍ പൂനത്തില്‍ വീട്ടില്‍ ടി കെ ജയകുമാറിന് മകളുടെ ചികിത്സാ ധനസഹായമായി 50000 രൂപയുടെയും ചെക്ക് വിതരണം ചെയ്തു. എ ഡി എം കെ പി രമാദേവി, തഹസില്‍ദാര്‍ രോഷ്ണി നാരായണന്‍ സംബന്ധിച്ചു.