Connect with us

International

അതിര്‍ത്തികളില്‍ ദക്ഷിണ കൊറിയ മിസൈലുകള്‍ വിന്യസിച്ചു

Published

|

Last Updated

സിയോള്‍: കൊറിയന്‍ മേഖലയിലെ യുദ്ധ ഭീതിക്ക് ആക്കം കൂട്ടിക്കൊണ്ട് ദക്ഷിണ കൊറിയയും യുദ്ധത്തിന് ഒരുങ്ങുന്നു. പ്രതിരോധ സംവിധാനങ്ങളുള്ള മിസൈലുകള്‍ വിന്യസിച്ചതായി ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. അതിര്‍ത്തി മേഖലകളില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ നടപടി. ഉത്തര കൊറിയയുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന പശ്ചിമ, കിഴക്കന്‍ തീരങ്ങളിലേക്കാണ് മിസൈലുകള്‍ വിന്യസിക്കാന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ, കിഴക്കന്‍ തീരത്ത് ഉത്തര കൊറിയയുടെ രണ്ട് മധ്യദൂര മിസൈലുകള്‍ കൂടി എത്തിയതായും അവ യുദ്ധ തയ്യാറെടുപ്പിനായി മിസൈല്‍ വിക്ഷേപണിയില്‍ നിറുത്തിയതായും ദക്ഷിണ കൊറിയന്‍ സൈനിക മേധാവികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ദക്ഷിണ കൊറിയയുടെ പ്രതരോധ മന്ത്രാലയം നിരസിച്ചിട്ടുണ്ട്. ഉത്തര കൊറിയ മിസൈലുകള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ജനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് അതിര്‍ത്തി മേഖലകളിലേക്കുള്ള ഉത്തര കൊറിയന്‍ സൈന്യത്തിന്റെ നീക്കം വീക്ഷിച്ചു. അതിര്‍ത്തി മേഖലകളിലെ ജനം ഏറെ പരിഭ്രാന്തിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗുവാമിലേക്ക് ഏത് നിമിഷവും ഉത്തര കൊറിയയുടെ ആക്രമണം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുവാമിലെ അതിര്‍ത്തികളില്‍ അമേരിക്ക പ്രതിരോധ സംവിധാനങ്ങളുള്ള മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ സൈനിക പരീക്ഷണങ്ങള്‍ നടന്ന കിഴക്കന്‍ തീരത്ത് മിസൈലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത അമേരിക്കയെ ആശങ്കയിലാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അമേരിക്കക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് മുമ്പ് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അതീവ കരുതലയോടെയാണ് യു എസ് സൈന്യം നീങ്ങുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയെയും ദക്ഷിണ കൊറിയയെയും പ്രതിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് യു എസ് പ്രതിരോധ മന്ത്രാലയം വക്താവ് വിക്‌ടോറിയ ന്യൂലന്‍ഡ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest