Connect with us

Gulf

വേള്‍ഡ് എകസ്‌പോ 2020 ദുബായ്ക്ക് സാധ്യതയേറെ

Published

|

Last Updated

ദുബൈ:വള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് ലഭിക്കാന്‍ സാധ്യത ഏറെയെന്ന് ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് അഭിപ്രായപ്പെട്ടു. ആതിഥ്യമരുളാന്‍ രംഗത്തുള്ള മറ്റ് നഗരങ്ങളില്‍ മികവ് ദുബൈക്കാണ്.

എക്‌സ്‌പോ 2020 ദുബൈയിലാവുകയാണെങ്കില്‍ മേഖലയുടെ വാണിജ്യ മുഖച്ഛായ മാറും. എക്‌സ്‌പോക്ക് 3,700 കോടി ഡോളറിന്റെ വരുമാനം ലഭിക്കും. മേഖലയിലേക്ക് വാണിജ്യ, വിനോദസഞ്ചാര, സാംസ്‌കാരിക പരിപാടികള്‍ ധാരാളമായി എത്തും. വാര്‍ഷിക ഉത്പാദനം നാല് ശതമാനം വര്‍ധിക്കും. ചെറുകിട ഇടത്തരം കമ്പനികളുടെയും ബേങ്കിംഗ് മേഖലയുടെയും വരുമാനം ഇരട്ടിയിലേറെയാകും. വിനോദസഞ്ചാര മേഖലക്ക് 850 കോടി ഡോളറിന്റെ വരുമാനം നേടിക്കൊടുക്കും.
വിമാനത്താവള സൗകര്യമാണ് ദുബൈയെ വേറിട്ടതാക്കുന്നത്. 500 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. എക്‌സ്‌പോ വഴി മൂന്ന് കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത് വാണിജ്യരംഗത്ത് 2,800 കോടി ഡോളര്‍ നേടിക്കൊടുക്കും.
ബ്രസീലിലെ സാവോപോളോ നഗരമാണ് ദുബൈയുടെ തൊട്ടടുത്ത എതിരാളി. സാവോപോളോയില്‍ രണ്ട് കോടി ജനങ്ങളുണ്ട്. ബ്രസീലിന്റെ വരുമാനത്തിന്റെ 12 ശതമാനം ഈ നഗരം വഴിയാണ്. പക്ഷേ, 40,000 ഹോട്ടല്‍ മുറികള്‍ മാത്രമേയുള്ളൂ. ഇത് മറികടക്കാന്‍ ദുബൈക്ക് എളുപ്പമാണ്. ധന കമ്മിയും സാവോപോളോയെ അലട്ടുന്നു. മത്സര രംഗത്തുള്ള റഷ്യന്‍ നഗരം യിക്കാടെറിന്‍ബര്‍ഗ് 587 ഹെക്ടറാണ് എക്‌സ്‌പോക്ക് അനുവദിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ 4.5 കോടി സന്ദര്‍ശകരെ ഈ നഗരം പ്രതീക്ഷിക്കുന്നു. തുര്‍ക്കിയിലെ ഇസ്മിര്‍ ആണ് മറ്റൊരു നഗരം. 40 ലക്ഷം ജനങ്ങള്‍ ഇവിടെയുണ്ട്. അഞ്ച് കോടി ഡോളറിന്റെ വികസനം ഇവിടെ നടക്കുന്നു. തൊഴിലില്ലായ്മ 16.5 ശതമാനമാണ്. തായ്‌ലാന്റിലെ അയുത്തായക്കും സാധ്യതയില്ല.
മനസുകളെ ബന്ധിപ്പിച്ച്, ഭാവിയെ കരുപ്പിടിപ്പിക്കുന്നുവെന്നതാണ് ദുബൈയുടെ എക്‌സ് പോ സന്ദേശം. ഇത് ആകര്‍ഷകമാണെന്ന വിലയിരുത്തലുമുണ്ട്.