Connect with us

Palakkad

ലഹരിവസ്തുക്കളുടെ നിര്‍മ്മാണം, കടത്ത് തടയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു

Published

|

Last Updated

പാലക്കാട്: ലഹരിവസ്തുക്കളുടെ അനധികൃത നിര്‍മ്മാണം, കടത്ത്, വിപണനം എന്നിവ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സിവില്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയതായി എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ ടെലഫോണ്‍ മുഖേനയോ നേരിട്ടോ നല്‍കാം. കണ്‍ട്രോള്‍ റൂം ചുമതലക്കാരുടെ ഫോണ്‍ നമ്പര്‍-എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-0491 2505897. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍-0491 2526277, മൊബൈല്‍-9496002869.
താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍-എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പാലക്കാട് (0491 2539260),
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാലക്കാട് (9400069430), എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍ ( 0492 3222272), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചിറ്റൂര്‍ ( 9400069610), എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലത്തൂര്‍ (0492 2222474), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആലത്തൂര്‍ (9400069612), എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ഒറ്റപ്പാലം (0466 2244488), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒറ്റപ്പാലം (9400069616), എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മണ്ണാര്‍ക്കാട് (0492 4225644), എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മണ്ണാര്‍ക്കാട് (9400069614).

 

Latest