Connect with us

Kerala

ശശീന്ദ്രന്റെ മരണം:രണ്ട് പ്രതികള്‍ മാപ്പുസാക്ഷികളാവും

Published

|

Last Updated

കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട്‌പേരെ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ നടപടി തുടങ്ങി. കേസില്‍ പ്രതികളായ മലബാര്‍ സിമന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സൂര്യനാരായണന്‍, അദ്ദേഹത്തിന്റെ സെക്രട്ടറി സുന്ദരമൂര്‍ത്തി, എന്നിവരെ മാപ്പ് സാക്ഷികളാക്കാനാണ് സിബിഐ തീരുമാനം. സുന്ദരമൂര്‍ത്തിയുടേയും സൂര്യനാരായണന്‍േറയും രഹസ്യമൊഴികള്‍ സിബിഐയുടെ ആവശ്യപ്രകാരം മജിസ്േ്രടട്ട് രേഖപ്പെടുത്തി.

ചാക്ക് രാധാകൃഷ്ണന്റെ സ്വാധീനമുപയോഗിച്ച് അദ്ദേഹം ഏതറ്റം വരേയും പോകാന്‍ സാധ്യതയുള്ളതിനാല്‍ രാധാകൃഷ്ണനെതിരായ കേസ് ശക്തമാക്കുന്നതിന് സൂര്യനാരായണന്റെയും സുന്ദരമൂര്‍ത്തിയുടേയും മൊഴികള്‍ സഹായകമാവുമെന്നാണ് സിബിഐ കണക്ക് കൂട്ടുന്നത്.

  ശശീന്ദ്രന്റെയും മക്കളുടേയും മരണം കൊലപാതകമാണോ എന്ന് സിബിഐ അന്വേഷിച്ചുവോ എന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. പുറത്തുനിന്നുള്ള ആരെങ്കിലുമാണോ കൊല നടത്തിയിട്ടുള്ളതെന്നാണ് കോടതി ചോദിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐയുടെ വിശദീകരണം. കുട്ടികളെ മാത്രം കൊലപ്പെടുത്തിയ ശശീന്ദ്രന്‍ ഭാര്യയെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും കോടതി തിരക്കി. ശശീന്ദ്രന്റെ ഭാര്യ ടീന രാത്രിജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സിബിഐ അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.