Connect with us

Palakkad

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ പോലീസ് അന്വേഷണം സ്തംഭനാവസ്ഥയില്‍

Published

|

Last Updated

പാലക്കാട്: ശശീന്ദ്രന്‍ കേസില്‍ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഓഫീസ് റെയ്ഡ് ചെയ്ത് സി ബി ഐ പിടിച്ചെടുത്ത രേഖകള്‍, മലബാര്‍ സിമന്റ്‌സില്‍ നിന്ന് മോഷ്ടിച്ച് കടത്തിയതാണെന്ന പരാതിയില്‍ പോലീസിന്റെ അന്വേഷണം സ്തംഭിച്ചു. പോലീസിന് നല്‍കിയ പരാതിയില്‍ മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നിര്‍ണായക രേഖകളാണ് നഷ്ടപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ രേഖകള്‍ സംബന്ധിച്ച് സിബിഐ കൂടുതല്‍ അന്വേഷണം നടത്താതിരുന്നതോടെയാണ് ലോക്കല്‍ പോലീസിന്റെ അന്വേഷണം വഴിമുട്ടിയത്. ശശീന്ദ്രന്‍ കേസില്‍ 2012 ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് സി ബി ഐ ചാക്ക് രാധാകൃഷ്ണന്റെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി ലക്ഷക്കണക്കിന് പേജുകളുള്ള രേഖകളും സിഡികളും ഫോട്ടോഗ്രാഫുകളുമെല്ലാം കണ്ടെത്തിയത്.
റെയ്ഡ് കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം സി ബി ഐ കണ്ടെടുത്ത രേഖകളൈല്ലാം മലബാര്‍ സിമന്റ്‌സില്‍ നിന്ന് മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വാളയാര്‍ പോലീസിന് പരാതി നല്‍കി.
വിജിലന്‍സ് രേഖകള്‍ ഇക്കൂട്ടത്തില്‍ നഷ്ടപ്പെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.രഹസ്യ സ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ച് ചാക്ക് രാധാകൃഷ്ണന് നല്‍കിയത് മലബാര്‍ സിമന്റ്‌സിലെ ചില ജീവനക്കാരാണെന്നും ഇവര്‍ ഇപ്പോഴും കമ്പനിയില്‍ തുടരുന്നതായും മലബാര്‍ സിമ്ന്റ്‌സ് എം ഡി പത്മകുമാര്‍ പറയുന്നു. ഈ രേഖകള്‍ വീണ്ടെടുക്കുന്നത് അസാധ്യമായതോടെ പൊലീസ് നിസ്സഹായരാണ്. അതേസമയം മലബാര്‍ സിമന്റ്‌സില്‍ ചാക്ക് രാധാകൃഷ്ണന്റെ സഹായികള്‍ ആരെല്ലാമെന്ന് സി ബി ഐ അന്വേഷിക്കുന്നുമില്ല.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അന്വേഷണത്തിലെ നിര്‍ണ്ണായക വഴിത്തിരിവാകുന്ന തെളിവുകളാണ് നഷ്ടമാകുന്നത്. എന്നാല്‍ മലബാര്‍ സിമന്റ്‌സ് അധികൃതര്‍ നേരത്തെ ഈ വിവരങ്ങള്‍ അറിയിക്കാതിരുന്നതും തും സി ബി ഐ റെയ്ഡിന് ശേഷം മാത്രം പോലീസീല്‍ പരാതി നല്‍കിയതും സംശയം ജനിപ്പിക്കുന്നു.

 

Latest