Connect with us

Kozhikode

റാഗിംഗ്: വിദ്യാര്‍ഥി ക്ഷേമത്തിനായുള്ള സംവിധാനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം-എം എസ് എഫ്

Published

|

Last Updated

കോഴിക്കോട്: കലാലയങ്ങളില്‍ വിദ്യാര്‍ഥി ക്ഷേമത്തിനായി നിര്‍ദേശിച്ച സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് എം എസ് എഫ്. റാഗിംഗ് പോലുള്ള ക്രൂരതകള്‍ക്കെതിരെ പരാതിപ്പെടാന്‍പോലും പലയിടത്തും സൗകര്യമില്ല. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എല്ലാ ആഴ്ചയും റാഗിംഗ് സംബന്ധിച്ച് ചാന്‍സ്്‌ലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ല.

യു ജി സി യും എ ഐ സി ടി ഇയും സര്‍വകലാശാലകളും വിദ്യാര്‍ഥി ക്ഷേമത്തിനായി പ്രഖ്യാപിച്ച ഭൂരിപക്ഷം നിര്‍ദേശങ്ങളും ലംഘിക്കപ്പെടുകയാണ്. ആന്റി റാഗിംഗ് കമ്മിറ്റി സ്‌കോര്‍ഡ്, സ്റ്റുഡന്‍സ് ഗ്രീവന്‍സ് സെല്‍, കോളജ് യൂനിയന്‍, എന്‍ എസ് എസ്., എന്‍ സി സി, നാച്വറല്‍ ക്ലബ്, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പല കോളജുകളിലും മന്ദഗതിയിലാണ്.
റാഗിംഗ് സംബന്ധിച്ച പരാതികള്‍ 24 മണിക്കൂറിനകം പ്രിന്‍സിപ്പല്‍മാര്‍ പൊലീസിന് കൈമാറണമെന്നാണ് നിയമം. എന്നാല്‍ പരാതി നല്‍കിയാല്‍ പലപ്പോഴും വാദി പ്രതിയാകുന്ന അവസ്ഥയാണുള്ളതെന്നും അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലം അതിഭീകരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഇരയാകുന്നതെന്നും അവര്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കായി കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ എം എസ് എഫ് ഹെല്‍പ് ഡസ്്കുകള്‍ ആരംഭിച്ചതായി അവര്‍ അറിയിച്ചു.
പരാതി ടെലിഫോണിലൂടെയും ഇമെയില്‍ വഴിയും നല്‍കാം. എം എസ് എഫ് ഹെല്‍പ് ഡസ്്ക് നമ്പറുകള്‍ തമിഴ്്‌നാട്: എം അന്‍സാരി (09003240906), ടി കെ ഷാനവാസ് (08939232640), ഓഫീസ് (004424217890). കര്‍ണാടക: അസ്്‌ലം (07353590808), മൊയ്്തു (08123187519). കേരളം: ഷമീര്‍ ഇടിയാട്ടില്‍ (09846100125), നിഷാദ് കെ സലീം (9747211353), ഓഫീസ് (04953046611).