Connect with us

National

സഹാറ മേധാവിയെ സെബി ചോദ്യം ചെയ്തു

Published

|

Last Updated

മുംബൈ: സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയേയും കമ്പനിയുടെ മറ്റ് മൂന്ന് ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളേയും “സെബി” ഇന്നലെ ചോദ്യം ചെയ്തു. വന്‍കിട ഇന്ത്യന്‍ കോര്‍പറേറ്റ് സ്ഥാപനമായ സഹാറ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ നിയമവിരുദ്ധ പദ്ധതികളിലൂടെ മൂന്ന് കോടിയിലേറെ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 24,000 കോടിയിലേറെ രൂപ തിരിച്ചുനല്‍കാന്‍ കമ്പനിക്കും അതിന്റ നടത്തിപ്പുകാര്‍ക്കുമുള്ള സ്വത്തും മറ്റ് ആസ്തികളും എത്രയെന്ന് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവരെയെല്ലാം വിളിച്ചുവരുത്തിയത്. റോയിക്ക് പുറമെ അശോക് റോയ് ചൗധരി, രവി ശങ്കര്‍ ദുബെ, വന്ദന ഭാര്‍ഗവ എന്നിവരാണ് സെബി മുമ്പാകെ ഹാജരായത്. തന്റെ വ്യക്തിപരമായ സ്വത്തുക്കള്‍ സംബന്ധിച്ചാണ് സെബി ആരാഞ്ഞതെന്ന് സുബ്രത റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.