Connect with us

Kerala

തൊഴിലുറപ്പ് പദ്ധതി:കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിന് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനം കൊണ്ട് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു. പദ്ധതിയില്‍നിന്ന് കാര്‍ഷിക മേഖലയിലെ ജോലികളും നീര്‍ത്തട പ്രവര്‍ത്തികളും ഒഴിവാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവാണ് പദ്ധതിക്ക് പ്രതികൂലമായിരിക്കുന്നത്.കേരളത്തില്‍ കാര്‍ഷിക ജോലികള്‍ക്കായി തൊഴിലുറപ്പ് പദ്ധതിക്കാരെ വന്‍ തോതില്‍ ആശ്രയിച്ചിരുന്നു. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇതിനു കഴിയില്ല. ഇതോടെ പഞ്ചായത്തുകള്‍ക്ക് മതിയായ ജോലി വാഗ്ദാനം ചെയ്യാന്‍ കഴിയാത്ത സ്ഥിതി വരുമെന്നാണ് കരുതുന്നത്. അതേ സമയം രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകാനും സാധ്യതയുണ്ട്.
വരമ്പ് കീറല്‍,വീടുകളില്‍ എത്തി കൃഷിയിടങ്ങള്‍ വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങിയവ പഞ്ചായത്തുകള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇതു സാധ്യമല്ല. ഇത്തരം ജോലികള്‍ ഏറ്റെടുത്താല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് അതിനു ചെലവാകുന്ന പണം ഈടാക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇതോടെ ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇനി മുതല്‍ പഞ്ചായത്തുകള്‍ തയാറാകില്ല.കേന്ദ്രത്തിന്റെ ഉത്തരവിനെതിരേ ഭരണ- പ്രതിപക്ഷ കക്ഷികളിലെ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം എത്രയും വേഗം തിരുത്താന്‍ കേന്ദ്രം തയാറാകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. കേന്ദത്തിന്റെ പുതിയ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ഇതു തിരുത്താന്‍ സമ്മര്‍ദം ചെലുത്തുമെന്നും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. തീരുമാനം നിരാശാജനകമെന്ന്്്് തൊഴില്‍ മന്ത്രി ഷിബു ബോബി ജോണ്‍ പ്രതികരിച്ചു.

 

 

Latest