Connect with us

National

വൊഡാഫോണിനും ഐഡിയക്കും എതിരായ നടപടിക്ക് സ്‌റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: മൊബൈല സേവന ദാതാക്കളായ വൊഡാഫോണിനും ഐഡിയക്കുമെതിരായ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തങ്ങള്‍ക്ക് ലൈസന്‍സില്ലാത്ത സര്‍ക്കിളുകളില്‍ ത്രീ ജി സേവനം ലഭ്യമാക്കിയതിന് വൊഡാഫോണിനും ഐഡിയക്കും യഥാക്രമം 550 കോടി, 300 കോടി രൂപ കേന്ദ്ര ടെലികോം മന്ത്രാലയം പിഴയിട്ടിരുന്നു. ഈ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൊഡാഫോണും ഐഡിയയും നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. അതേസമയം, ഇരുകമ്പനികളും പുതിയ വരിക്കാര്‍ക്ക് മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടു.
ഭാരതി എയര്‍ടെല്ലുമായി ബന്ധപ്പെട്ട സമാനമായ കേസിലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സമര്‍പ്പിച്ച ഹരജിയും കോടതി അനുവദിച്ചു.

 

Latest