Connect with us

Kasargod

മാലിന്യ ദുരതം പേറി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാകുന്നു

Published

|

Last Updated

തലശ്ശേരി: കൊടുവള്ളി പുഴയില്‍ തള്ളുന്ന മാലിന്യക്കെട്ടുകളില്‍ നിന്നുള്ള ദുരിതങ്ങളത്രയും ചുമക്കേണ്ടി വരുന്നത് തൊട്ടടുത്തുള്ള തോട്ടിന്‍കരയിലെ കുടുംബങ്ങള്‍. ഇവരുടെ വീടുകള്‍ക്ക് മുന്നിലൂടെ കടന്നുപോവുന്ന ഓവുചാലിലാണ് പുഴയിലെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുള്ളത്. വേലിയേറ്റ സമയത്താണ് പുഴ വെള്ളത്തോടൊപ്പം കണ്ടാലറപ്പ് തോന്നുന്ന അഴുക്കുകളും ഈ ഭാഗത്തേക്ക് ഒഴുകിയെത്തുന്നത്. വീനസ് സിറ്റി സെന്ററിന് സമീപത്തൂടെ ക്രിക്കറ്റ് സ്റ്റേഡിയം വഴി കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്തിലൂടെ നീളുന്ന ഓവുചാല്‍ നിറയെ അറവ് മാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുകളും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും നിറഞ്ഞുനില്‍പ്പാണ്. വെള്ളത്തിന് ഒരുതരം കറുപ്പ് നിറമാണ്. കൂത്താടികളും കൃമികളും നുരിക്കുന്നു. വേലിയിറക്ക സമയം വെള്ളം തിരികെ പുഴയിലേക്ക് ഒഴുകുമെങ്കിലും മാലിന്യങ്ങള്‍ തോടില്‍ കെട്ടിക്കിടക്കും. അസഹ്യമാണ് പിന്നീടുള്ള നിമിഷങ്ങള്‍. വീശിയടിക്കുന്ന കാറ്റിലെത്തുന്നത് മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം. തൃപ്തിയോടെ ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ആവില്ല. മനംപിരട്ടാതെ ഒരു കവിള്‍ വെള്ളം പോലും കുടിക്കാനാവാത്ത യാതനയാണ് കുഞ്ഞുകുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള താമസക്കാര്‍ അനുഭവിക്കുന്നത്.
നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ജലനിധി പദ്ധതി പഞ്ചായത്ത് ശില്‍പശാല നടത്തി. ജെ എം യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു. ശ്യാമളാ സോമന്‍ അധ്യക്ഷത വഹിച്ചു. ജലനിധി സംസ്ഥാന ഡയറക്ടര്‍ പി കെ കുര്യന്‍ ക്ലാസെടുത്തു. ബേബി കളത്തില്‍, ഒ എം ജോര്‍ജ്, വിസിലി കുര്യന്‍, മനോജ് വടക്കേന്‍, വിജേഷ് പള്ളിക്കര പ്രസംഗിച്ചു.

Latest