Connect with us

National

റായ് ബറേലിയിലും അമേഠിയിലും പവര്‍കട്ടില്ല

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കടുത്ത വൈദ്യൂതിക്ഷാമത്തെ തുടര്‍ന്ന് പവര്‍കട്ട് ഏര്‍പ്പെടുത്തിയെങ്കിലും, കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ് ബറേലിയിലും അമേഠിയിലും ഇരുപത്തിനാല് മണിക്കൂര്‍ വൈദ്യുതി പുന:സ്ഥാപിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഈ ആനുകൂല്യം എടുത്തുകളയുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിലധികം ഇരുനഗരങ്ങളിലും കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങി.കടുത്ത ഊര്‍ജക്ഷാമം ചൂണ്ടിക്കാട്ടിയാണ് ഇരുനഗരങ്ങളിലെയും ആനുകൂല്യം നീക്കാന്‍ നടപടി സ്വീകരിച്ചിരുന്നതെങ്കിലും സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുളള ദേശീയ തലത്തിലെ ഭിന്നതയുടെ തുടര്‍ച്ചയാണ് നടപടിയെന്നാണ് സൂചന. ഒന്‍പതു മാസം മുന്‍പാണ് അമേതിയിലും റായ്ബറേലിയിലും 24 മണിക്കൂറും വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ ഒന്‍പതിടങ്ങളില്‍ മുഴുവന്‍ സമയവും വൈദ്യുതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളില്‍ രൂക്ഷമായ പവര്‍കട്ട് അനുഭവിക്കുമ്പോള്‍ ചില ഭാഗങ്ങളില്‍ മാത്രം 24 മണിക്കൂറും വൈദ്യുതി നല്‍കുന്നതിനെതിരേ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിശേധം ഉയര്‍ന്ന് വന്നിട്ടുണ്ട്.

Latest