Connect with us

Sports

എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

Published

|

Last Updated

fa cup

ചെല്‍സിയുടെ ഡെംബാ ബായുടെ ആശ്വാസഗോള്‍

ലണ്ടന്‍: വെംബ്ലി സ്റ്റേഡിയത്തില്‍ 85000 ലധികം കാണികളെ സാക്ഷിനിര്‍ത്തി നിലവിലെ ചാംമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പിന്റെ ഫൈനലില്‍ കടന്നു.
സെര്‍ജിയോ അഗ്യുറോയും സമീര്‍ നസ്‌റിയും ആണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ചെല്‍സിക്ക് വേണ്ടി സെനഗല്‍ താരം ഡെംബാ ബായാണ് ഒരു ഗോള്‍ തിരിച്ചടിച്ചത്. എഫ് എ കപ്പില്‍ വെംബ്ലിയിലെ ചെല്‍സിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കാണ് സിറ്റി തടയിട്ടത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മെയ് 11ന് വിഗാന്‍ അത്‌ലറ്റിക്കാണ് സിറ്റിയുടെ എതിരാളികള്‍.