Connect with us

National

മുലായം സിംഗിനെതിരെ ആരോപണവുമായി ബേനിപ്രസാദ് വീണ്ടും രംഗത്ത്‌

Published

|

Last Updated

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംങ് യാദവിനെതിരെ ആരോപണവുമായി കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ്മ വീണ്ടും രംഗത്ത്.

ബാബറി മസ്ജിദ് തകര്‍ക്കുന്നത് മുലായത്തിന് അറിയാമായിരുന്നു എന്നാണ് ബേനിയുടെ പുതിയ ആരോപണം. 1990 നവംബറില്‍ അയോധ്യയില്‍ നടന്ന പൊലീസ് വെടിവെയ്പ്പ് മുലായത്തിന്റെ അറിവോടെയാണ്.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് മുന്‍പ് അയോധ്യ ഗസ്റ്റ് ഹൗസില്‍ കരുതല്‍ തടങ്കലിലായിരുന്ന എല്‍.കെ.അഡ്വാനി, വിനയ് കത്യാര്‍ എന്നിവരെ മുലായം സന്ദര്‍ശിച്ചിരുന്നതായും ബേനി പ്രസാദ് വര്‍മ്മ ആരോപിച്ചു. ഈ കൂടികാഴ്ചയാണ് തര്‍ക്ക സ്ഥലത്ത് കര്‍സേവ അനുവദിക്കുന്നതിന് വഴിവെച്ചത്. മുലായവും, നരേന്ദ്ര മോഡിയും, അഡ്വാനിയും വര്‍ഗ്ഗീയ വാദികളാണ്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ താഴെ വീഴുമെന്നും ബേനി പ്രസാദ് വര്‍മ്മ പറഞ്ഞു. ഇതെങ്ങനെ സംഭവിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിയെ കണ്ടു പിടിക്കാനായിരുന്നു മന്ത്രിയുടെ മറുപടി.