Connect with us

Kerala

എസ് എം എ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

കോഴിക്കോട്: പഠന തത്പരത വളര്‍ത്തിയെടുത്ത് വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കാനും പഠനം ആനന്ദകരമാക്കി മദ്‌റസകളില്‍ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി സംവിധാനിച്ച സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

റാങ്കുകാരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ മുപ്പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഫൈനല്‍ പരീക്ഷ എഴുതിയത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തി.
മലപ്പുറം ജില്ലയിലെ മോങ്ങം ഉമ്മുല്‍ഖുറാ അലിഫ് സെക്കന്‍ഡറി മദ്‌റസ, പുളിക്കല്‍ മസ്ജിദ് ബസാറിലെ അന്‍വാറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ രണ്ട് വീതം റാങ്കുകാരെ സമ്മാനിച്ചു.
റാങ്ക് നേടിയവരുടെ വിവരങ്ങള്‍ ക്ലാസ്, സ്ഥാനം, സ്ഥാപനം ക്രമത്തില്‍.
3-ാം ക്ലാസ്് ഒന്നാം റാങ്ക് ഹിബാ സൈനുദ്ദീന്‍, സിറാജുല്‍ ഹുദ മദ്‌റസ, അരയന്‍കണ്ടിപ്പാറ (വളപട്ടണം, കണ്ണൂര്‍) രണ്ടാം റാങ്ക് ഫാത്തിമാ സഫ്‌ന കെ, ഉമ്മുല്‍ ഖുറാ അലിഫ് മദ്‌റസ, മോങ്ങം, (മലപ്പുറം) മൂന്നാം റാങ്ക് റിസ്‌വാന പി ടി, മദ്‌റസതുല്‍ ബദ്‌രിയ്യ, കട്ടാടി, (എടക്കര, മലപ്പുറം)
4 -ാം ക്ലാസ് ഒന്നാം റാങ്ക് നസീഫ, അല്‍ മദ്‌റസതുല്‍ മദീന, പനയപ്പിള്ളി, (എറണാകുളം ) രണ്ടാം റാങ്ക് അഫ്‌ന ശറിന്‍ ടി ടി, ഐനുല്‍ ഹുദാ മദ്‌റസ, പുതിയങ്ങാടി, (കുന്നുംപുറം, മലപ്പുറം ) മൂന്നാം റാങ്ക് മുഹമ്മദ് ശമീല്‍, മള്ഹറുല്‍ ഉലൂം മദ്‌റസ, കല്ലുര്‍മ പെരുമ്പള്‍, (നന്നംമുക്ക്,
മലപ്പുറം )
5 -ാം ക്ലാസ് ഒന്നാം റാങ്ക് അഫ്‌സിയ, മദ്‌റസതുല്‍ ബദ്‌രിയ്യ, പാവുമ്പ വടക്ക്, (കരുനാഗപള്ളി) രണ്ടാം റാങ്ക് മുഹമ്മദ് റഫീഖ്, അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ, ബേഡകം, (ബേഡഡുക്ക, കാസര്‍കോട്) മൂന്നാം റാങ്ക് റുക്‌സാന എം, ഇര്‍ഷാദുല്‍ ഇസ്‌ലാം മദ്‌റസ ആനാരി, (കാര്‍ത്തികപ്പള്ളി, ആലപ്പുഴ) മുഹമ്മദ് റോഷന്‍ നുസ്‌റതുല്‍ ഇസ്‌ലാം മദ്‌റസ അലുവശ്ശേരി, (നെന്മാറ പാലക്കാട് )
6 -ാം ക്ലാസ് ഒന്നാം റാങ്ക് ശിബിന്‍ ബാദുഷ എ, മനാറുല്‍ ഹുദാ മദ്‌റസ, പകര, (വൈലത്തൂര്‍, മലപ്പുറം) രണ്ടാം റാങ്ക് ഫെബിന പി, നൂറുല്‍ ഇസ്‌ലാം മദ്‌റസ, കുറുപ്പത്ത്, (കൊണ്ടോട്ടി, മലപ്പുറം) മൂന്നാം റാങ്ക് മശ്ഹൂദ് കെ, സബീലുല്‍ ഇസ്‌ലാം മദ്‌റസ, കോവിലപാറ, (ഊരകം, മലപ്പുറം)
7 -ാം ക്ലാസ് ഒന്നാം റാങ്ക് ഷംന ഷറിന്‍, ഇശാഅതു സുന്ന മദ്‌റസ, ചെനക്കല്‍, (വെളിമുക്ക്, മലപ്പുറം) രണ്ടാം റാങ്ക് ഷാ അബ്ദുല്ല ഫവാസ്, എ ഐ സി ടി മദ്‌റസ, സൗത്ത് കൊടിയത്തൂര്‍, (ചെറുവാടി) മൂന്നാം റാങ്ക് ഷനൂണ്‍ എം, അല്‍ മുജമ്മഉല്‍ ഇസ്‌ലാമി, തൃക്കരിപ്പൂര്‍, (കാസര്‍കോട്).
8 -ാം ക്ലാസ് ഒന്നാം റാങ്ക് ഹസ്‌ന തസ്‌നി എം. ഉമ്മുല്‍ ഖുറാ അലിഫ് മദ്‌റസ, മോങ്ങം, (മലപ്പുറം ) രണ്ടാം റാങ്ക് മഫ്ഹൂമ പി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, കമാല്‍പീടിക, (കണ്ണൂര്‍ ) മൂന്നാം റാങ്ക് ഷഹാന മര്‍ജാന്‍ വി, ഇഹ്‌യാഉല്‍ ഉലൂം മദ്‌റസ, ചെറുകുന്ന്, (പൊന്മള, മലപ്പുറം) റാനിയ കെ ടി, അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ, മസ്ജിദ് ബസാര്‍, (പുളിക്കല്‍, മലപ്പുറം )
9 -ാം ക്ലാസ് ഒന്നാം റാങ്ക് ഫര്‍ഹാന, മന്‍ശഉല്‍ ഉലൂം മദ്‌റസ, തെഞ്ചേരി, (ഊര്‍ങ്ങാട്ടിരി, മലപ്പുറം) രണ്ടാം റാങ്ക് തമീമ കെ എസ്, താജുല്‍ ഇസ്‌ലാം മദ്‌റസ, ഞമനേങ്ങാട്, (പെരുമ്പടപ്പ്, മലപ്പുറം) മൂന്നാം റാങ്ക് മുബശ്ശിറ പി, ഹിദായത്തുസിബിയാന്‍ മദ്‌റസ, ആതവനാട് സൗത്ത്, (മലപ്പുറം)
10 -ാം ക്ലാസ് ഖദീജ പി പി , അല്‍ മദ്‌റസതുറശാദിയ്യ, നശാത്ത് കോംപ്ലക്‌സ്, (ചപ്പാരപ്പടവ്, കണ്ണൂര്‍ ) രണ്ടാം റാങ്ക് മുഹ്‌സിന കെ കെ, അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ, മസ്ജിദ് ബസാര്‍, (പുളിക്കല്‍) മൂന്നാം റാങ്ക് നാജിയ കെ പി, സ്വിറാതുല്‍ മുസ്തഖീം മദ്‌റസ, കരുവമ്പൊയില്‍, (കൊടുവള്ളി).
പ്ലസ് വണ്‍ ഒന്നാം റാങ്ക് റംഷാദ് കെ എസ്, മമ്പഉല്‍ ഉലൂം മദ്‌റസ, ചെന്ത്രാപ്പിന്നി ചിറക്കല്‍, (കൈപ്പമംഗലം, തൃശൂര്‍ ) രണ്ടാം റാങ്ക്
റമീസ വി ബി കമാലിയ എച്ച് എസ് മദ്‌റസ, കൈപ്പമംഗലം ബോര്‍ഡ്, (കൈപ്പമംഗലം, തൃശൂര്‍ ) മൂന്നാം റാങ്ക് സുഹൈറ കെ , ഹയാതുല്‍ ഇസ്‌ലാം മദ്‌റസ പുത്തൂര്‍, (പാനൂര്‍, ) പ്ലസ്ടു ഒന്നാം റാങ്ക് ഉവൈസ് എ എ, ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, കടങ്ങോട് തെക്കുമുറി, (കുന്നംകുളം, തൃശൂര്‍).

സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം വെബ്‌സൈറ്റില്‍
കോഴിക്കോട്: എസ് എം എ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പ് നേടിയവരുടെ പേരു വിവരങ്ങള്‍ സമസ്തയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.samastha.in  എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ത് റിസള്‍ട്ട് ഓപ്ഷനില്‍ അതാത് സെന്റര്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ പരീക്ഷാഫലം പ്രിന്റെടുക്കാന്‍ പാകത്തില്‍ ലഭ്യമാകും.
റാങ്ക് നേടിയവരെയും എ പ്ലസ് ഗ്രേഡോടെ സ്‌കോളര്‍ഷിപ്പ് നേടിയവരെയും എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.