Connect with us

Ongoing News

സൂപ്പര്‍ ഓവറില്‍ റോയല്‍സിന് വിജയം

Published

|

Last Updated

royals

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സൂപ്പര്‍ ാേവറില്‍ വിജയിച്ച ബാംഗ്ലൂര്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ ആഹ്ലാദം

ബാംഗളൂര്‍: സൂപ്പര്‍ ഓവര്‍ വരെ ആവേശം വിതറിയ മല്‍സരത്തില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം. മത്സരം ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ 15 റണ്‍സ് നേടി. ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ ഡിവില്ലിയേഴ്‌സ് അവസാന രണ്ടു പന്ത് സിക്‌സര്‍ പറത്തി. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 11 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. കേദാര്‍ ജാദവ് (പുറത്താകാതെ 29), മഹേള ജയവര്‍ധന (28), വീരേന്ദര്‍ സേവാഗ് (25) എന്നിവര്‍ ഡല്‍ഹിക്ക് വേണ്ടി തിളങ്ങി.

മറുപടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് അനായാസം സ്‌കോര്‍ മറികടക്കുമെന്ന് തോന്നിപ്പിച്ചങ്കിലും വാലറ്റത്ത് വിക്കറ്റ് തുടര്‍ച്ചയായി വീണത് വിനയായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 65 റണ്‍സ് നേടി. 39 റണ്‍സ് നേടിയ എ.ബി.ഡിവില്ലിയേഴ്‌സ് റണ്‍ഔട്ടായതോടെയാണ് ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവന്നത്.

ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന ബാംഗളൂരിന് വേണ്ടി ആദ്യ പന്തില്‍ തന്നെ രവി രാംപോള്‍ സിക്‌സര്‍ നേടി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍ നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.

ഇതോടെ സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും ഡല്‍ഹി തോറ്റു. ജയത്തോടെ ബാംഗളൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി