Connect with us

National

ഭുള്ളറിന്റെ മാപ്പപേക്ഷ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

Published

|

Last Updated

dhullar

ദേവേന്ദര്‍പാല്‍ സിംഗ് ഭുള്ളര്‍

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട ഖലിസ്ഥാന്‍ ഭീകരവാദി ദേവേന്ദര്‍പാല്‍ സിംഗ് ഭുള്ളറുടെ മാപ്പപേക്ഷ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. സംസ്ഥാനത്തിന്റെ സൗഹാര്‍ദവും സമാധാനവും കണക്കിലെടുത്ത് ഭുള്ളറുടെ വധശിക്ഷ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ഒരു ദിവസം കഴിയുമ്പോഴാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. മാനസിക പ്രശ്‌നം നേരിടുന്ന ഭുള്ളറിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ ഒരു പ്രത്യേക മെഡിക്കല്‍ വിഭാഗത്തെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന്് റിപ്പോര്‍ട്ടുണ്ട്.

 

---- facebook comment plugin here -----

Latest