Connect with us

Ongoing News

ഹൈഡ്രജനെ ഊര്‍ജ സ്രോതസ് ആക്കുന്നതില്‍ വിജയിച്ചുവെന്ന് ശാസ്ത്രജ്ഞര്‍

Published

|

Last Updated

കൊല്‍ക്കത്ത: ഹൈഡ്രജനെ ഊര്‍ജ സ്രോതസ്സായി ഉപയോഗിക്കാനുള്ള കൊല്‍ക്കത്തയിലെ ശാസ്ത്രജ്ഞരുടെ പ്രയത്‌നം വിജയിച്ചു. ഹൈഡ്രജനെ അടിസ്ഥാനപ്പെടുത്തിയുള്ള ഊര്‍ജ സ്രോതസ്സ് വികസിപ്പിക്കുന്നതിനുള്ള ദിര്‍ഘകാലത്തെ പരിശ്രമമാണ് വിജയത്തിലെത്തിയത്. ഇത് ഇന്ത്യയുടെ ഭാവിയിലെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐ എ സി എസ് ) ശാസ്ത്രജ്ഞന്‍ അഭിഷേക് ഡേയ് പറഞ്ഞു.
മണിക്കല്ലും ഇരുമ്പും ഉപയോഗിച്ച് ജലത്തില്‍ നിന്ന് ഗണ്യമായ അളവില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ഇതിന് പുറമെ പ്രകൃതിവാതകം, ആല്‍ക്കഹോള്‍, ബയോമാസ്സ് തുടങ്ങിയവയില്‍ നിന്നും ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാകും. ജലത്തെ ഓക്‌സിജനും ഹൈഡ്രജനുമായി വേര്‍തിരിക്കുകയാണ് നിലവില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിനായി ചെയ്യുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഹൈഡ്രജന്‍ പുതിയ രീതി ഉപയോഗിച്ച് ഉത്പാദിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.