Connect with us

Kozhikode

വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇ മെയില്‍ വിലാസം

Published

|

Last Updated

കോഴിക്കോട് : വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഇമെയില്‍ ഐഡിയും നല്‍കാന്‍ പദ്ധതിയുണ്ടെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം പ്രസ്താവിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം കൗണ്‍സലിംഗ് പ്രോഗ്രാം സെന്ററുകളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഏക ദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കലാമേളയും കായിക മേളയും സംഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. പ്രമുഖ പ്രൊഫസര്‍മാരുടെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും.വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ സമയബന്ധിതമായി നടത്തും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കെന്ന പോലെ ഈ വിഭാഗത്തിനും പരീക്ഷ കലണ്ടര്‍ മുന്‍കൂട്ടി തയാറാക്കുകയും അത് പ്രകാരം തന്നെ പരീക്ഷകള്‍ നടത്തുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. 
സിന്‍ഡിക്കേറ്റ് അംഗം ഡോ. ടിപി അഹമ്മദ് അധ്യക്ഷനായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം എ നവാസ് ജാന്‍, പരീക്ഷാ കണ്‍ട്രോളര്‍ വി രാജഗോപാലന്‍, ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ, കെ.പി ശശികുമാര്‍, യു.വി രാജഗോപാലന്‍, പ്രശാന്ത് കുഞ്ഞിപ്പറമ്പത്ത്, ശകുന്തള തുടങ്ങിയവര്‍ പങ്കെടുത്തു.