Connect with us

National

ജര്‍മന്‍ ബേക്കറി സ്‌ഫോടനം: ഹിമായത്ത് ബെയ്ഗിന് വധശിക്ഷ

Published

|

Last Updated

പൂനെ: ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഹിമായത്ത് ബെയ്ഗിന് പൂനെ കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിശേഷിപ്പിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ബെയ്ഗ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

2010 ഫെബ്രുവരി 13ന് രാത്രി ഏഴു മണിയോടെയാണ് രാജ്യത്തെ നടുക്കിയ ജര്‍മന്‍ ബേക്കറി സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ അഞ്ചു വിദേശികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എ ടി എസ് സംഘം ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെന്ന് കരുതുന്ന ബെയ്ഗിനെ അറസ്റ്റ് ചെയ്തത്. ബെയ്ഗിന്റെ വസതിയില്‍ നിന്ന് 1200 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ബെയ്ഗിന് പുറമെ സയിബുദ്ദീന്‍ അന്‍സാരി, ഫയസ് കാഗ്‌സി, യാസിന്‍ ഭട്കല്‍, ഇഖ്ബാല്‍, റിയാസ് ഭട്കല്‍, മുഹ്‌സിന്‍ ചൗധരി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ ഒളിവിലാണ്.