Connect with us

Wayanad

വയോജന വേദി പനമരം ബ്ലോക്ക് സമ്മേളനം 22ന്

Published

|

Last Updated

കല്‍പ്പറ്റ: കേരള വയോജന വേദി പനമരം ബ്ലോക്ക് സമ്മേളനം ഈ മാസം 22ന് മില്ല്മുക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം ഉച്ചക്ക് ഒരു മണിക്ക് മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ പി വാസുദേവന്‍ അധ്യക്ഷത വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ പൗര•ാരെ ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുമാരന്‍, കെ കുഞ്ഞികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞാഇശ, കമ്പളക്കാട് സബ് ഇന്‍സ്‌പെക്ടര്‍ വി രാമനുണ്ണി, വി ഇബ്‌റാഹീം, എം എ മജീദ് പങ്കെടുക്കും. മുമ്പ് വയോദനങ്ങള്‍ക്ക് നല്‍കിയിരുന്ന പോഷകാഹാര പദ്ധതി പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സാമൂഹ്യക്ഷേമവകുപ്പിന്റെ പദ്ധതികളില്‍ വയോജന ക്ഷേമത്തിന് പരിഗണന നല്‍കി തുക വകയിരുത്തണം വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പള്ളിയറ രാമന്‍, കണ്‍വീനര്‍ എം എ മജീദ്, സി അബ്ദുല്ല പങ്കെടുത്തു.