Connect with us

Malappuram

എസ് വൈ എസ് ജില്ലാ ജലസംരക്ഷണ കൂട്ടായ്മ നാളെ എടവണ്ണയില്‍

Published

|

Last Updated

മലപ്പുറം: “വെള്ളം അമൂല്യമാണ് കുടിക്കുക; പാഴാക്കരുത്’ എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എടവണ്ണയില്‍ നാളെ വൈകുന്നേരം നാല് മണിക്ക് ജലസംരക്ഷണ കൂട്ടായ്മ നടത്തും. ജലത്തിന്റെ പ്രാധാന്യവും ജലം മലിനമാവാതെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് ശുദ്ധജല വിതരണം, പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കല്‍, ജല സ്രേതസുകളായ കുളം, തോട്, പുഴകള്‍ മലിനമാവാതെ സൂക്ഷിക്കല്‍, ശുചീകരണം, ബോധവത്കരണം, പ്രഭാഷണം തുടങ്ങിയവ നടത്തിവരുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് എസ് വൈ എസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിക്കും.
എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ടേബിള്‍ ടോക്കില്‍ പി എസ് ധര്‍മരാജന്‍ (ഒരേ ജിവന്‍ ഒരേ ഭൂമി), നൗശാദ് മണ്ണിശേരി (ജില്ലാ പ്രസി. മുസ്‌ലിം യൂത്ത് ലീഗ് ), അബ്ദുല്ല നവാസ് (ജില്ലാ പ്രസി. ഡി വൈ എഫ് ഐ), വി എ കരീം (കെ പി സി സി ജനറല്‍ സെക്രട്ടറി) പ്രസംഗിക്കും. നൗഫല്‍ കോഡൂര്‍ ( ഐ ഐ ടി ജംഷഡ്പൂര്‍) നിയന്ത്രിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കും. പ്രാര്‍ഥനാ മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി, സ്വഗത സംഘം ചെയര്‍മാന്‍ കെ കെ അബൂബക്കര്‍ ഫൈസി, സ്വാഗതസംഘം കണ്‍വീനര്‍ കെ ടി അബ്ദുറഹ്മാന്‍ പങ്കെടുത്തു.

Latest