Connect with us

International

ചൈന ഭൂകമ്പം: മരണം 200 കവിഞ്ഞു

Published

|

Last Updated

ഷാങ്ഹായ്: ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ സിച്ചുവാനിലെ യാന്‍ നഗരത്തിനു സമീപമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു.  പതിനോന്നായിരത്തിലേറെ  പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ആയിരത്തോളം പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ചലനം ശര്നിയാഴ്ച   പ്രാദേശിക സമയം രാവിലെ 8.02നാണ് അനുഭവപ്പെട്ടത്. ലിന്‍ഡിയോങ് നഗരത്തിന് 80 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. അടുത്ത പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ടതിനു പിന്നാലെ പലരും വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി.

2008ല്‍ ഉണ്ടായ ഭൂചലനത്തില്‍ 90,000 പേര്‍ മരിച്ചിരുന്നു.

Latest