Connect with us

Ongoing News

ലാവ്‌ലിന്‍ കമ്പനിക്ക് ലോകബാങ്കിന്റെ വിലക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിക്കും 100 അനുബന്ധ സ്ഥാപനങ്ങള്‍ക്കും ലോകബാങ്ക് പത്ത് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലെ പാലം പദ്ധതി ലഭിക്കാനും കംബോഡിയയില്‍ വൈദ്യുതി വല്‍കരണത്തിലും തെറ്റായ ഇടപെടലുകള്‍ നടത്തിയതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ടുണീഷ്യയിലും കൈക്കൂലി നല്‍കിയതായി കണ്ടെത്തിയിരുന്നു.

ലോകത്തെ അഴിമതിക്കെതിരായ നടപടികളുടെ തുടക്കമാണ് ലാവ്‌ലിന്‍ കമ്പനിയുടെ വിലക്കെന്ന് ലോകബാങ്ക് ഇന്റഗ്രിറ്റി വൈസ് പ്രസിഡന്റ് ലിയനാര്‍ഡോ മക്കാര്‍ത്തി പറഞ്ഞു.