Connect with us

Gulf

പ്രവാസി യുവജന സമ്മേളനത്തിന് ഉജ്വല പരിസമാപ്തി

Published

|

Last Updated

ദുബൈ: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26, 27, 28 തീയതികളില്‍ എറണാകുളം കലൂര്‍ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ദുബൈ സോണ്‍ പ്രവാസി യുവജന സമ്മേളനം നടത്തി.
ഡോ. ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തി. യുവാക്കള്‍ സമരം ചെയ്യേണ്ടത് സ്വന്തം ശരീരേച്ഛകളോടും പൈശാചിക പ്രേരണകളോടുമാണെന്ന് ഡോ. ഫാറൂഖ് നഈമി പറഞ്ഞു. സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെയും യുവ സമൂഹം സജ്ജരാവണം. അല്ലാതെ നശീകരണാത്മക സമരമുറകള്‍ മാനവരാശിക്ക് നാശനഷ്ടങ്ങളെ സമ്മാനിക്കുകയുള്ളൂ. നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രത്തിനും സമൂഹത്തിനും സുസ്ഥിര പുരോഗതി കൈവരിക്കുന്നതിനുള്ള മേഖലകളിലേക്ക് യുവസമൂഹം ശ്രദ്ധചെലുത്തണം. തീവ്രവാദവും വംശീയവാദവും അസ്ഥിരവും കലുഷിതവുമായ അന്തരീക്ഷമേ ഉണ്ടാക്കുകയുള്ളൂ. നാല് പതിറ്റാണ്ടുകള്‍ കൊണ്ട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് എസ് എസ് എഫ് നേടിക്കൊടുത്തത് ഇത്തരം ദിശാബോധമുള്ള ജീവിത രീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സൈതലവി മാസ്റ്റര്‍ ചെങ്ങര, അലവി സഖാഫി കൊളത്തൂര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, രാജന്‍ കൊളാവിപ്പാലം വിഷയാവതരണം നടത്തി. സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, സുലൈമാന്‍ കന്മനം, ശരീഫ് കാരശ്ശേരി, റസാഖ് മാറഞ്ചേരി സംബന്ധിച്ചു. ഉച്ച കഴിഞ്ഞ് ആരംഭിച്ച എക്‌സലന്റ് യൂത്ത് എന്‍ലൈറ്റെന്‍മെന്റ് (ഇ വൈ ഇ) ടീം സംഗമത്തില്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി വിഷയാവതരണം നടത്തി. ആര്‍ എസ് സി ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അലി മിസ്ബാഹി, മൂന്നാം സ്ഥാനം നേടിയ റഹീസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എസ് എസ് എഫ് അനുഭവക്കുറിപ്പ് മത്സരത്തില്‍ ദുബൈ സോണില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ അസീസ് കൈതപൊയില്‍, യൂനുസ് മുച്ചുന്തി, സജീര്‍ ഹോര്‍ അല്‍ അന്‍സ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

---- facebook comment plugin here -----

Latest