Connect with us

Gulf

അല്‍ജസീറ ചലചിത്ര മേള സമാപിച്ചു: മികച്ച ചിത്രം ടര്‍ട്ടില്‍സ് റെയ്ജ്

Published

|

Last Updated

ദോഹ: ഒമ്പതാമത് അല്‍ജസീറ ചലച്ചിത്രമേളയുടെ ഗോള്‍ഡന്‍ പുരസ്‌കാരം ഫലസ്തീന്‍ സംവിധായകന്‍ പാരി എല്‍ കല്‍ക്വിലി സംവിധാനം ചെയ്ത ദി ടര്‍ട്ടില്‍സ് റെയ്ജിന്. മികച്ച സിനിമകളോടുള്ള മല്‍സരമായതിനാല്‍ അവാര്‍ഡ് തീരെ പ്രതീക്ഷിച്ചില്ലെന്ന് പാരി എല്‍ കല്‍ക്വിലി പറഞ്ഞു.ജര്‍മനിയില്‍ നിന്നുള്ള ജര്‍മനിയിലെ ലോങ് വിഭാഗത്തിലാണ് ഈ ചിത്രം പുരസ്‌കാരം നേടിയത്. ഷെറാട്ടണ്‍ ഹോട്ടലില്‍ നാല് ദിവസം നീണ്ട മേളയുടെ സമാപനചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സ്‌പെയ്ന്‍,ഈജിപ്ത്,ഡെന്‍മാര്‍ക്ക്,ചൈന,ഫ്രാന്‍സ്,മൊറോക്കൊ,യു.കെ,ഇറ്റലി,പോര്‍ച്ചുഗല്‍,കിര്‍ഗിസ്ഥാന്‍,ക്യൂബ,ഖത്തര്‍,ലെബനാന്‍,ജര്‍മ്മനി,തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു മല്‍സരത്തിനുണ്ടായിരുന്നത്.രണ്ടാമത്തെ ചിത്രംആദില്‍ കര്‍സോഹ് സംവിധാനം ചെയ്ത “സാറി ഓയി”നേടി.മീഡിയം വിഭാഗത്തില്‍ കമ്പോഡിയന്‍ സംവിധായകരായ ഗ്വിലാം സുവോനും ലിദ ചാനും ചേര്‍ന്ന് സംവിധാനം ചെയ്ത “റെഡ് വെഡ്ഡിംഗു”ം ഹ്രസ്വചിത്രവിഭാഗത്തില്‍ ജേസണ്‍ ലീ സംവിധാനം ചെയ്ത “ലെറ്റേഴ്‌സ് ഫ്രം പ്യോംഗ്യാഗും” ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിഡോക്യുമെന്ററി ചാനല്‍ പുരസ്‌കാരം: ലോങ്മാഇ ഇസ്‌കന്ദര്‍ സംവിധാനം ചെയ്ത “വേര്‍ഡ്‌സ് ഓഫ് വിറ്റ്‌നസ്”, മീഡിയംഅഹമദ് സാലയും റമദാന്‍ സാലയും ചേര്‍ന്ന് സംവിധാനം ചെയ്ത “ഐസ് ഓഫ് ഫ്രീഡം സ്ട്രീറ്റ് ഓഫ് ഡത്ത്” (ഈജിപ്ത്), ഹ്രസ്വംയമനില്‍ നിന്നുള്ള സാറാ ഇസ്ഹാഖിന്റെ “കറാമാ ഹാസ് നോ വാള്‍സ്”. ചൈല്‍ഡ് ആന്റ് ഫാമിലി അവാര്‍ഡ്: ലോങ്ആന്‍ഡ്രിയാസ് എം ദല്‍സ്ഗാര്‍ഡ് സംവിധാനം ചെയ്ത “ദി ഹ്യൂമന്‍ സ്‌കെയില്‍” (ആസ്ത്രിയ), മീഡിയംടോണ്‍ അന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത “വെന്‍ ദി ബോയ്‌സ് റിട്ടേണ്‍” (നോര്‍വെ), ഹ്രസ്വംതോംഗ്ദാവോ ഴാങും ലി ഷുജുഅനും സംവിധാനം ചെയ്ത “എ സെപറേഷനു”ം (ചൈന). പബ്‌ളിക്ക് ലിബര്‍ട്ടീസ് ആന്റ് ഹ്യുമന്‍ റൈറ്റ്‌സ് പുരസ്‌കാരം: ലോങ്അല്‍ഫൗസ് തന്‍ജോര്‍ സംവിധാനം ചെയ്ത “വുഡന്‍ റൈഫിള്‍” (ഖത്തര്‍), മീഡിയംഗ്യൂസത്ത് കരീറി സംവിധാനം ചെയ്ത “ഇന്‍ യുട്ടേറോ സ്രെബ്രേനിക്ക” എന്നിവയാണ് പുരസ്‌കാരം നേടിയ മറ്റു ചിത്രങ്ങള്‍.

Latest