Connect with us

Ongoing News

ജസ്റ്റിസ് ജെ.എസ് വര്‍മ്മ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജഗതീഷ് ശരണ്‍ വര്‍മ്മ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായിരുന്നു ജസ്റ്റിസ് വര്‍മ്മ.
1933 ജനുവരി 18-ന് ജനിച്ച ജസ്റ്റിസ് വര്‍മ്മ 1955 മുതലാണ് നിയമ രംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയത്.1973ല്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി.1986ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1997 മാര്‍ച്ച് 25-ന് ഇന്ത്യയുടെ 27-ാമത് ചീഫ് ജസ്റ്റിസായി നിയമിതനായി. 1998 ജനുവരി 18-ന് വിരമിച്ചു. ഇരുപത്തിയൊമ്പത്് ദിവസം മാത്രമെടുത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമ റിപ്പോര്‍ട്ട് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ തയ്യാറാക്കിയത്.ഡിസംബര്‍ 16ന് ഡല്‍ഹിയിലെ പീഡനത്തിന് ശേഷമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമ ഭേദഗതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ്മയെ ഏര്‍പ്പെടുത്തിയത്.

Latest