Connect with us

Malappuram

കൂളിയോടന്‍മുക്ക്-കോണിക്കല്ല് റോഡിന് ശാപമോക്ഷമായില്ല

Published

|

Last Updated

മഞ്ചേരി: മുള്ളമ്പാറ കൂളിയോടന്‍മുക്ക്-കോണിക്കല്ല് റോഡ് ശോചനീയാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് രണ്ടുവര്‍ഷമായിട്ടും ഗതാഗത യോഗ്യമായില്ല. റോഡ് നിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ച് കരാര്‍ നല്‍കിയിട്ടും പ്രവൃത്തിയാരംഭിക്കാന്‍ അതികൃതര്‍ അനാസ്ഥ തുടരുകയാണ്.
റോഡിന്റെ കൈയേറ്റം കുറച്ച് വളവ് നികത്തി വീതികൂട്ടി പുനരുദ്ധരിക്കാനായിരുന്നു തുക അനുവദിച്ചത്. നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും ഒരു വര്‍ഷം മുമ്പ് പാകിയ മെറ്റല്‍ ഇളകി കാല്‍നട പോലും ദുസ്സഹമായിരിക്കയാണ്. വാക്കെതൊടി ചോലക്കല്‍ ജുമുഅ മസ്ജിദിന് സമീപമുള്ള കയറ്റത്തെ ചൊല്ലി നാട്ടുകാര്‍ക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ പ്രവൃത്തി സ്തംഭനാവസ്ഥായിലാകാന്‍ കാരണം.
റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇതുവഴി സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ റൂട്ട് ഉപേക്ഷിച്ചതും നാട്ടുകാര്‍ക്ക് ഏറെ ദുരിതമായി. രണ്ട് വര്‍ഷമായി നിലച്ച ബസ് സര്‍വ്വീസ് പുനസ്ഥാപിക്കാനും അധികൃതര്‍ ശ്രമിച്ചിട്ടില്ല. ഓട്ടോ റിക്ഷ, ടാക്‌സി വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കൂടുതല്‍ ചാര്‍ജ്ജ് നല്‍കാമെന്ന് പറഞ്ഞാല്‍ പോലും വരാന്‍ മടികാണിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തിലാകുന്നത് നിത്യസംഭവമാണ്.
റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാക്കെതൊടി പൗരാവലി ഷറഫുദ്ദീന്‍ ബാഖവിയുടെ നേതൃത്വത്തില്‍ പി ഉബൈദുല്ല എം എല്‍ എക്ക് നിവേദനം നല്‍കിയിരുന്നു.

Latest