Connect with us

National

പ്രശസ്ത പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു

Published

|

Last Updated

ന്യൂദല്‍ഹി: ഹിന്ദി സിനിമയിലെ ആദ്യ കാല പിന്നണി ഗായിക ഷംഷാദ് ബീഗം(94)അന്തരിച്ചു. ചൊവാവഴ്ച രാത്രി മുബൈയിലെ വസതിയിലായിരുന്നു അന്ത്യം.”ഖജ്രാ മൊഹബത്ത് വാലാ”, “മേരാ പിയാ ഗയാ രംഗൂന്‍” , കഭി ഔ കഭി പാര്‍” തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ബോളിവുഡിന് സമ്മാനിച്ച പ്രശസ്ത ഗായിക ഷംസാദ് ബീഗം.പഞ്ചാബിലെ അമൃതസറില്‍ 1919 ഏപ്രില്‍ 14 നായിരുന്നു ജനനം. 1947 മുതല്‍പെഷവാര്‍ റേഡിയോയിലൂടെയാണ് ഷംഷാദിന്റെ സ്വരമാധുര്യം ജനം കേട്ടു തുടങ്ങിയത്. 1955 ല്‍ ഭര്‍ത്താവ് ഗണപത് ലാല്‍ ഭട്ടോ അന്തരിച്ചതിനുശേഷം മകള്‍ ഉഷാ രാത്രയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നു.
ബോളിവുഡില്‍ നൗഷാദ് അലിയും, ഒ.പി നയ്യരുമാണ് അവരുടെ ശബ്ദം തങ്ങളുടെ ഗാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ക്‌ളാസിക് ചിത്രമായ മുഗള്‍ ഇ കസമിലെ “തേരി മെഹ്ഫില്‍ മേന്‍ കിസ്മത് എന്ന ഗാനം പാടിയത് ഷംഷാദ് ബീഗമാണ്. “കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന”, “ബുജ് മേര ക്യ നാം രേ”, “സയാന്‍ ദില്‍ മേന്‍ ആന രേ”, “ലേകേ പെഹ്ല പെഹ്ല പ്യാര്‍”, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങിയവയും ബീഗത്തിന്റെസ്വരമാധുരിയില്‍ പിറന്ന ഹിറ്റ് ഗാനങ്ങളാണ്. സിനിമാ ഗാനങ്ങള്‍ കൂടാതെ നിരവധി ഭക്തിഗാനങ്ങളും ഗസലും അവര്‍ പാടിയിരുന്നു.
ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് 2009 ല്‍ ഒ.പി. നയ്യര്‍ അവാര്‍ഡ് ഷംഷാദ് നേടി.