Connect with us

Wayanad

അനുവാദമില്ലാതെ സ്‌കൂള്‍ മതില്‍ പൊളിച്ചത് വിവാദമായി

Published

|

Last Updated

ഇരിട്ടി: മലയോര ഹൈവേ വികസനത്തിന്റെ പേരില്‍ സ്‌കൂള്‍ മതില്‍ അനുവാദമില്ലാതെ പൊളിച്ചതായി പരാതി. കൂമന്തോട്-കരിക്കോട്ടക്കരി റോഡ് നവീകരണത്തിന്റെ ഭാഗമായി കരിക്കോട്ക്കരി സെന്റ് തോമസ് യു പി സ്‌കൂളിന്റെ മതിലാണ് ഇന്നലെ പൊളിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞത്. റോഡ് വികസനത്തിനായി രൂപവത്കരിച്ച കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ അനുമതി വാങ്ങുകയോ ചെയ്യാതെ മതില്‍ പൊളിക്കാനാരംഭിച്ചത്. സ്‌കൂള്‍ മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസെത്തി മതില്‍ പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു.

Latest