Connect with us

Ongoing News

മാധ്യമങ്ങള്‍ ജനതാത്പര്യം അവഗണിക്കുന്നു: സെബാസ്റ്റിയന്‍ പോള്‍

Published

|

Last Updated

രിസാല സക്വയര്‍: ആധുനിക ലോകത്തെ മാധ്യമങ്ങള്‍ ജനങ്ങളുടെ താത്പര്യങ്ങളെ അവഗണിക്കുന്നുവെന്ന് പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍. രിസാല സ്‌ക്വയറില്‍ മാധ്യമ സംസ്‌കാരങ്ങളും ജനാധിപത്യവും സംവാദത്തില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ ഇന്ന് പല താത്പര്യങ്ങളുടെയും സംരക്ഷകരായി മാറുകയാണ്. സ്വന്തം മൂലധനം സംരക്ഷിക്കാനുള്ള താത്പര്യങ്ങള്‍ സമ്മതിച്ചുകൊടുക്കാം. പക്ഷേ, ആഗോള മൂലധന ശക്തികളുടെ സംരക്ഷകരാകുന്നത് അനുവദിക്കാനാകില്ല. ആഗോള മൂലധന താത്പര്യങ്ങളും ജനങ്ങളുടെ താത്പര്യങ്ങളും ഒത്തുപോകില്ലെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ജനാധിപത്യ സംസ്‌കാരത്തില്‍ നിന്ന് വേറിട്ട സംസ്‌കാരമല്ല മാധ്യമസംസ്‌കാരം. മറിച്ച് ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കുന്നതാകണം മാധ്യമസംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

Latest