Connect with us

Ongoing News

സമൂഹത്തിന്റെ ഏകീകരണത്തില്‍ മാധ്യമപങ്ക് പ്രധാനം: തോമസ് ജേക്കബ്

Published

|

Last Updated

 

രിസാല സ്‌ക്വയര്‍: സമൂഹത്തിന്റെ ഏകീകരണത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. രിസാല സ്‌ക്വയറില്‍ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഭാഷ കൊണ്ടുവന്നത് പത്രങ്ങളാണ്. സമൂഹത്തിന്റെ വസ്ത്രധാരണ രീതിയില്‍ പോലും ഏകീകരണം കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എഡിറ്റര്‍മാര്‍ ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് ആധുനിക മാധ്യമ ലോകത്തെ അപകടകരമായ വസ്തുതയെന്ന് തോമസ് ജേക്കബ് പറഞ്ഞു. ഈ അവസ്ഥ നമ്മെ എവിടെ കൊണ്ടു ചെന്നെത്തിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സ്ഥാപനങ്ങളായി മാത്രം മാറുകയും ഓരോ വായനക്കാരനും അവന്റെ താത്പര്യത്തിനൊത്ത് വാര്‍ത്തകളുടെ ഡിസ്‌പ്ലേ നിശ്ചയിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest