Connect with us

Ongoing News

ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷരാഷ്ട്രീയത്തെയും രണ്ടായി കാണണം: കാന്തപുരം

Published

|

Last Updated

DSC_0293

കാന്തപുരം സമ്മേളനത്തിനെ അഭിസംബോധന ചെയ്യുന്നു

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍

പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്ടായി കാണണമെന്നും മത
സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍
ശ്രമിക്കുന്നത് ശരിയല്ലെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ
ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു മാതൃകയാവേണ്ട മത സാമുദായിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍
കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. സാമൂഹിക നന്മകളെ നമ്മുടെ
ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മത സമൂഹങ്ങള്‍ക്കേ
കഴിയുകയുള്ളൂ. ഇത്തരം ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനു
പകരം മതസാമുദായിക പ്രസ്ഥാനങ്ങള്‍ താത്ക്കാലികമായ ലാഭങ്ങള്‍ക്ക് വേണ്ടി
മാത്രം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഖേദകരമാണ്. സാമുദായിക സംഘടനകളുടെ
വിശ്വാസ്യത ഇല്ലാതാക്കാനേ ഇത്തരം പ്രവൃത്തികള്‍ സഹായിക്കുകയുള്ളൂ.
തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാന്‍ ഇവര്‍
തയ്യാറാകണം.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചല്ല നാം അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്.
അങ്ങിനെയുണ്ടാകുന്ന നേട്ടങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാവുകയുള്ളൂ.
ഭരണഘടനാപരമായി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാന്‍ പാകത്തിന് ആളുകളെ
ശക്തിപ്പെടുത്താനാണ് സമുദായങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അതിനാവശ്യമായ
പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാറുകള്‍
ചെയ്യേണ്ടത്. സമുദായ സംഘടനകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന്
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ദീര്‍ഘാടിസ്ഥാനത്തിലുള്ള
പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാറുകളും രാഷ്ട്രീയ
പാര്‍ട്ടികളും ചെയ്യേണ്ടത്. അഹങ്കാരങ്ങള്‍ വിലപോകില്ല. കോടതിയെ
തിരുത്തുമെന്നും സര്‍ക്കാറിനെ മറിച്ചിടുമെന്നും ഭീഷണിപ്പെടുത്തുന്നതിന്
പിന്നില്‍ അഹങ്കാരമാണ്.
നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തലാണ് തിരഞ്ഞെടുപ്പുകളുടെ
ലക്ഷ്യം. പക്ഷെ, ഓരോ തിരഞ്ഞെടുപ്പുകളെയും പേടിയോടെ കാണേണ്ട
സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ബോംബുസ്‌ഫോടനങ്ങള്‍ നടത്തി ഭീതി സൃഷ്ടിച്ചും
മതസാംസ്‌കാരിക വേദികള്‍ ദുരുപയോഗം ചെയ്തും വോട്ട് ഉറപ്പിക്കാന്‍
ശ്രമിക്കുന്നവര്‍ ആത്യന്തികമായി രാജ്യത്തിന്റെ സാമൂഹിക ഘടനയെയും
ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പൗരബോധവും
രാജ്യത്തോടും ജനങ്ങളോടുമുള്ള കടപ്പാടും ഊട്ടിയുറപ്പിക്കേണ്ട
തിരഞ്ഞെടുപ്പ് വേദികളെ രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും
തകര്‍ക്കാനുള്ള അവസരമാക്കി മാറ്റരുത്.
വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത് തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും
പുറത്തു ജോലി ചെയ്യുന്ന കഴിവുറ്റ മലയാളി പ്രൊഫഷണലുകളെ സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കാന്തപുരം
ആവശ്യപ്പെട്ടു.