Connect with us

National

വിരമിച്ച ഉദ്യോഗസ്തനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണം

Published

|

Last Updated

ന്യൂഡല്‍ഹി: വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ അഴിമതി നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള പദവികള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഈ ആനുകൂല്യം. എന്നാല്‍ ഇവര്‍ കുറ്റക്കാരാണെ് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പരമ്പരാഗത സ്വത്തടക്കം ഭര്‍ത്താവിന്റെ മുഴുവന്‍ ആസ്തിയുടെയും പകുതി വിവാഹ മോചന ശേഷം ഭാര്യക്ക് അവകാശപ്പെട്ടതാന്നെ നിയമഭേദഗതിയും ഇന്നത്തെ യോഗത്തില്‍ പരിഗണനക്ക് വന്നു. എന്നാല്‍ അഭിപ്രായ ഭിന്നതതെയ തുടര്‍ന്ന് ഇതില്‍ തീരുമാനമെടുക്കാതെ മന്ത്രിസഭാ ഉപസമിതിക്ക് വിട്ടു.

---- facebook comment plugin here -----

Latest