Connect with us

International

ശനിയിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം നാസ പുറത്തുവിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: ശനിയില്‍ ആഞ്ഞു വീശുന്ന ചുഴലിക്കാറ്റിന്റെ ദൃശ്യം നാസയുടെ കാസിനി പേടകം പകര്‍ത്തി. ഗ്രഹത്തിന്റെ വടക്കന്‍ ധ്രുവത്തില്‍ വീശിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളാണ് കാസിനി പകര്‍ത്തി അയച്ചത്. ചുഴലിയുടെ 1250 മൈല്‍ വരുന്ന കേന്ദ്ര മേഖലയുടെ ഇത്ര വ്യക്തമായ ചിത്രം ലഭിക്കുന്നത് ഇതാദ്യമാണ്.
ശനിയില്‍ മണിക്കൂറില്‍ 330 മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് ശാസ്ത്ര സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇത് ഭൂമിലേതിനേക്കാള്‍ നാല് മടങ്ങാണ്.
ശനിയിലെ കൊടുങ്കാറ്റുകള്‍ രൂപം കൊള്ളുന്നത് എങ്ങനെയെന്നും അവ എങ്ങനെ രൂപം മാറുന്നുവെന്നും പഠിക്കുക വഴി ഭൂമിയിലെ കൊടുങ്കാറ്റുകളെ കുറിച്ച് വ്യക്തമായ ധാരണയിലെത്തിച്ചേരാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ശനിയിലെയും ഭൂമിയിലെയും ചുഴലിക്കാറ്റുകളെ താരതമ്യം ചെയ്യുകയാണ് ശാസ്ത്ര സംഘം.

 

---- facebook comment plugin here -----

Latest