National
സരബ്ജിത്ത്: മരണകാരണം തലയോട്ടിയിലേറ്റ മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ലാഹോര്‍: തലയോട്ടിയിലേറ്റ മാരകമായ മുറിവാണ് സരബ്ജിത്തിന്റെ മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് സരബ്ജിത്തിന് ആന്തരിക രക്തസ്രാവം സംഭവിച്ചതായും ലാഹോറിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ ബോര്‍ഡില്‍ അംഗമായ ഒരു ഡോക്ടര്‍ പറഞ്ഞു.
സരബ്ജിത്തിന്റെ കഴുത്തിലും കൈകളിലും മുഖത്തും സാരമായ മുറിവുകളുണ്ടായിരുന്നു. തലയോട്ടിയില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ സംഭവിച്ച മുറിവാണ് മരണകാരണമായത്. വൃക്ക, പ്ലീഹ, കിഡ്‌നി, ആമാശയം, തലച്ചോര്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും പേര് വെളിപ്പെടുത്താത്ത ഡോക്ടര്‍ പറഞ്ഞു.
---- facebook comment plugin here -----