Connect with us

Health

ബുദ്ധിമാന്ദ്യം: രക്ഷിതാക്കള്‍ അറിയേണ്ടത്

Published

|

Last Updated

മനഃശാസ്ത്രജ്ഞര്‍ക്കിടയില്‍ സാധാരണ ഉപയോഗിക്കാനുള്ള ഒരു പദമാണ് ബുദ്ധിമാന്ദ്യം. മാനസികമായ വളര്‍ച്ചക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനനം മുതലോ വളര്‍ച്ചയുടെ മറ്റേതെങ്കിലും ഘട്ടത്തിലോ ബുദ്ധമാന്ദ്യം ഉണ്ടാകാം. വൈകാരിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും സാമൂഹിക പക്വത പ്രകടിപ്പിക്കുന്നതിലും ഇവര്‍ ഏറെ പിറകിലാകുന്നു. പണ്ടുകാലത്ത് മന്ദബുദ്ധികളെ അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. പല ചുഷണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇവര്‍ ഇരകളായിരുന്നു.
ബുദ്ധിമാന്ദ്യത്തിന്റെ തീവ്രതയനുസരിച്ച് ചെറിയ തോതിലുള്ളത് സാമാന്യ തോതിലുള്ളത് (ാശഹറ) കടുത്തതോതിലുള്ളത് (ങീറലൃമലേ) വളരെ കടുത്തതോതിലുള്ളത് (ടല്‌ലൃല) വളരെ കടുത്തതോതിലുള്ളത് (ജൃീളീൗിറ) എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു. ഐക്യം, എഴുപതില്‍ കുറവുള്ളവരെയാണ് ബുദ്ധിമാന്ദ്യമുള്ളവരായി കണക്കാക്കുന്നത്.
ബുദ്ധിമാന്ദ്യമുള്ളവരില്‍ ഏറിയ പങ്കും വളരെ ചെറിയ തോതിലുള്ളവരാണ്. മറ്റു കുട്ടികളെക്കാള്‍ സാവധാനത്തിലായിരിക്കും. ഇവര്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. ജാഗ്രത, ജിജ്ഞാസ എന്നിവ ഇവരില്‍ കുറവായിരിക്കും. വൈകാരിക വികസനവും സാവധാനമേ നടക്കുകയുള്ളൂ. ഇവരെ എളുപ്പം പറഞ്ഞു വിശ്വസിപ്പിക്കാനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടാനും കഴിയും. പലപ്പോഴും എഴുത്തും വായനയും പരിശീലിപ്പിച്ചു തുടങ്ങുമ്പോഴാണ് ഇവരെ തിരിച്ചറിയുക.
സാമാന്യ തോതിലുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് 5-6 വയസ്സ് പ്രായമാകുമ്പോള്‍ ആശയവിനിമയത്തിനുള്ള ചില വൈദഗ്ധ്യങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയും. എന്നാല്‍ സാധാരണ കുട്ടികളെപ്പോലെ സമൂഹത്തില്‍ വ്യവഹാരം നടത്താന്‍ കഴിയില്ല. അനുയോജ്യമായ പരിശീലനരീതികള്‍ ഇവര്‍ക്കാവശ്യമാണ്.
കടുത്ത തോതിലുള്ള മാനസിക വിമന്ദനം ബാധിച്ചവരില്‍ ശാരീരകവും മാനസികവുമായിട്ടുള്ള നിരവധി അപസാമാന്യതകള്‍ കാണാന്‍ സാധിക്കും. ശരീരത്തിന് അനുയോജ്യമല്ലാത്തരീതിയില്‍ വികൃതമായ തല, കൈകാലുകള്‍ തുടങ്ങിയവ ഇവരുടെ ന്യൂനതയാണ്.
മാനസിക വിമന്ദനത്തിനുകാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഗര്‍ഭത്തില്‍ കഴിയുമ്പോള്‍ മാതാവിന് വേണ്ടത്ര പോഷകാഹാരം ലഭിക്കാതിരിക്കുക. മഞ്ഞപ്പിത്തം പോലുള്ള രോഗം, കടുത്ത മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവക്ക് വിധേയമാകുക തുടങ്ങിയ ശിശുവിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും.
ഗര്‍ഭകാലത്ത് മദ്യവും ലഹരിവസ്തുക്കളും മാതാവ് ഉപയോഗിക്കുന്നതും കടുത്ത ചില മരുന്നുകളുടെ ഉപയോഗവും പ്രസവസമയത്ത് മാതാവിന് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും കുട്ടിയുടെ ബുദ്ധിമാന്ദ്യത്തിന് കാരണമാകുന്നു. ജനിതകതകരാറുകള്‍ ശൈശവത്തിലോ ബാല്യത്തിലോ കുട്ടികളുണ്ടാകുന്ന അപകടങ്ങള്‍, സാമൂഹിക സാംസ്‌കാരിക ഘടകങ്ങള്‍ എന്നിവയും ഇതിനുകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്നറിയാത്തവരാണ് പലരും. കുട്ടിയെ സ്‌നേഹിച്ചു വഷളാക്കുന്നവരും മറ്റുമുള്ളവരോടൊപ്പം ഇടപഴകാന്‍ അവസരം നല്‍കാതെ പൂട്ടിയിടുന്നവരും ഉണ്ട്. രോഗനിര്‍ണയം അംഗീകരിക്കാന്‍ കഴിയാത്ത രക്ഷിതാക്കളും, കുറവല്ല, തനിക്കു പിറന്ന കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടെന്നറിയുമ്പോള്‍ വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടാകുക. നിഷേധം, നിരാശ, കോപം, കുറ്റബോധം എന്നിവ അനുഭവപ്പെടുന്നു.
ബുദ്ധിമാന്ദ്യം ബാധിച്ചവരെ ശാരീരികവും മാനസികവുമായ പരിശോധനക്ക് വിധേയരാക്കണം. ബുദ്ധിമാന്ദ്യത്തിന്റെ തോത് കണ്ടെത്തുന്നതിന് ഇന്ന് നിരവധി പരിശോധനകള്‍ ലഭ്യമാണ്. രോഗനിര്‍ണ്ണയം നടത്തിയാലേ കുട്ടിയുടെ ശരിയായ വിവരങ്ങള്‍ ലഭ്യമാകു. ചില കുട്ടികള്‍ക്ക് മറ്റുള്ളവരെപോലെ എഴുതാനും വായിക്കാനും കഴിയും. ആക്രമണസ്വഭാവവും, നശീകരണ സ്വഭാവവുമുള്ളവര്‍ക്ക് പ്രത്യേക താമസസ്ഥലം ആവശ്യമായി വരാം. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന നിരവധി സ്‌പെഷല്‍ സ്‌കൂളുകള്‍ ഇന്നു നിലവിലുണ്ട്.

 

---- facebook comment plugin here -----

Latest