Connect with us

First Gear

ഷെവര്‍ലെ 'എന്‍ജോയ്' ഇന്ത്യയിലെത്തി

Published

|

Last Updated

ഷെവര്‍ലേയുടെ മള്‍ട്ടിപര്‍പ്പസ് വെഹിക്കിളായ എന്‍ജോയ് ഇന്ത്യയില്‍ പുറത്തിറക്കി. 7 പേര്‍ക്ക് സുഗകരമായി യാത്ര ചെയ്യാവുന്ന “എന്‍ജോയി”യുടെ സവിശേഷതകള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. മാരുതിയുടെ “എര്‍ട്ടിഗ”ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാണ് എന്‍ജോയിയുടെ വരവ്.

0_468_700_http-__i.haymarket.net.au_ExtraImages_20130418032118__ND37965

2012ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അമേരിക്കന്‍ കമ്പനിയായ ഷെവര്‍ലേ “എന്‍ജോയ്” പ്രഖ്യാപിച്ചത്. ജനറല്‍ മോട്ടോഴ്‌സിന്റെ ചൈനീസ് പാര്‍ട്ട്ണറായ വൂയിംഗ് മോട്ടോഴ്‌സിന്റെ വൂയിംഗ് സി എന്‍ 100 വാനിനെ അടിസ്ഥാനപ്പെടുത്തിയാണ് “എന്‍ജോയ്” നിര്‍മിച്ചിരിക്കുന്നത്.

0_468_700_http-__i.haymarket.net.au_ExtraImages_20130418032125__ND37877

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ “എന്‍ജോയ്” ലഭ്യമാകും. 78 പി എസും 205എന്‍ എമ്മും ടോര്‍ക്ക് നല്‍കുന്ന 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനാണ് “എന്‍ജോയ്” ഡീസലിന് കരുത്ത് പകരുന്നത്. 77.1 പി എസും 187 എന്‍ എമ്മും ടോര്‍ക്ക് നല്‍കുന്ന നാല് സിലിണ്ടര്‍ 1.4 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ വേരിയന്റിനുള്ളത്. 6.50 മുതല്‍ 8.50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറും വില.

cheverlay enjoy specs

 

---- facebook comment plugin here -----

Latest