Connect with us

National

ലാലുപ്രസാദ് യാദവിന് വാഹനാപകടത്തില്‍ പരിക്ക്

Published

|

Last Updated

പാറ്റ്‌ന: മുന്‍ കേന്ദ്രെ റെയില്‍ മന്ത്രിയും ആര്‍ജെഡി പ്രസിഡന്റുമായ ലാലുപ്രസാദ് യാദവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി ബിഹാറിലെ വൈശാലി ജില്ലയിലെ രാഘവ്പൂരില്‍ വെച്ചായിരുന്നു അപകടം.

ലാലുപ്രസാദ് യാദവ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്ന് ചില്ലുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ് പാറ്റ്‌നയിലെ രാജേശ്വര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് നിസാരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest