Connect with us

National

കൂടംകുളം ആണവനിലയത്തിന് സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കി

Published

|

Last Updated

supreme court

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയിത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആണവ ഊര്‍ജം അനിവാര്യമാണെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വിശാലമായ രാജ്യതാല്‍പര്യം പരിഗണിച്ചാണ് അനുമതി നല്‍കുന്നത്. ചിലരുടെ താല്‍പര്യം മാത്രം പരിഗണിച്ച് രാജ്യതാല്‍പര്യം ബലികഴിക്കാന്‍ കഴിയില്ല. ഇതുവരെ സംവിധാനിച്ച സുരക്ഷാക്രമീകരണങ്ങളില്‍ സംതൃപ്തിയുണ്ട്. തീരദേശ നിയമം പാലിച്ചാണ് നിലയം സ്ഥാപിച്ചിട്ടുള്ളതെന്നും കോടതി വിലയിരുത്തി.

ഇതോടെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം ഈ മാസം അവസാനത്തോടെ തുടങ്ങും. ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ട് നിലയങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.

Latest