Connect with us

Palakkad

യുവതിയുടെ മരണം: പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെതിരെ കേസ്

Published

|

Last Updated

ഒറ്റപ്പാലം: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊന്നതായി ആരോപിച്ച് ഭര്‍ത്താവിനെതിരെ യുവതിയുടെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പന്ത്രണ്ടുവര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെതിരെ കൊലപാതകത്തിന് കേസെടുത്തു. ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതിയാണ് കൊലപാതകത്തിന് കേസെടുക്കാന്‍ ഉത്തരവിട്ടത്. മണ്ണാര്‍ക്കാട് കാഞ്ഞിരംപാറ ശങ്കരന്‍ മകള്‍ നളിനി (25),‘ര്‍ത്താവായ അമ്പലപ്പാറ തിരുണ്ടിക്കല്‍ രാമചന്ദ്രന്റെ (32) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം. തുഷാര്‍ ഭര്‍ത്താവായ രാമചന്ദ്രനെതിരെ കൊലപാതകത്തിന് കേസെടുക്കാന്‍ ഉത്തരവിട്ടത്.2001 സെപ്തംബര്‍ പത്തിനാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നളിനിയെ കണ്ടെത്തിയത്. വീടിന്റെ പൂമുഖത്തെ വെട്ടത്തിലായിരുന്നു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിടിവലികൂടിയ പാടുകളും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. രാമചന്ദ്രന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത നളിനിയെ രാമചന്ദ്രന്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും മൊഴി നല്‍കിയിരുന്നു. രാമചന്ദ്രനെതിരെ കേസെടുക്കാത്തതിനാല്‍ നളിനിയുടെ സഹോദരന്‍ ചന്ദ്രന്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്യുകയായിരുന്നു. അന്യായക്കാരന് വേണ്ടി അഡ്വ.സി.വി. സുരേഷ്‌കുമാര്‍,സിജി എന്നിവര്‍ ഹാജരായി.