Connect with us

Palakkad

ജില്ലയില്‍ മുപ്പതോളം അനധികൃത ക്വാറികള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: മേഖലയില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ സജീവം. ക്വാറിയുടെ മറവില്‍ ടണ്‍ കണക്കിന് കരിമരുന്നുകള്‍ എത്തുന്നതായി സൂചന.
മലയോര കുടിയേറ്റ മേഖലയായ അട്ടപ്പാടി ഉള്‍പ്പെടെ മണ്ണാര്‍ക്കാട് മേഖഖയില്‍ മവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരവകുപ്പ് പറയുമ്പോഴും ക്വാറിയുടെ മറവില്‍ വരുന്ന കരിമരുന്നുകള്‍ എത്രയാണെന്നും എവിടെ കൊണ്ട് പോകുന്നുവെന്നും എവിടെ സൂക്ഷിക്കുന്നുവെന്ന വിവരം റവന്യൂ. പോലീസ് വകുപ്പിന്റെ പക്കലില്ല, മാത്രമല്ല ഇത്തരം ക്വാറികളില്‍ ജോലിക്കായി എത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. മവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്നതും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല.
താലൂക്കില്‍ ആകെ അംഗീകാരമുള്ള കരിങ്കല്‍ ക്വാറികളില്‍ പ്രവര്‍ത്തിക്കുന്നത് ഒന്ന് പാലക്കയത്തും മറ്റൊന്ന് മൈലാംമ്പാടത്തും മുന്നാമത്തേത് നാട്ടുകല്ലുമാണ്. ബാക്കി 30 ഓളം അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ലൈന്‍സുള്ള ക്വാറികളുടെ മറവിലാണ് കരിമരുന്നുകള്‍ കൊണ്ട് വരുന്നത്. ഏത് സ്വഭാവക്കാരനാണ് എന്നറിയാത്ത അന്യ സംസ്ഥാന തൊഴിലാളികളോ, മവോയിസ്റ്റ് ബന്ധമുള്ളവരെങ്കിലും കരിങ്കല്‍ ക്വാറിയിലെ വെടിമരുന്നുകളെടുത്ത് കൊണ്ട് പോയി അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയാല്‍ ഉണ്ടായാല്‍ മറുപടിപറയേണ്ട അധികൃതര്‍ ഇപ്പോഴും മൗനത്തിലാണ്.

Latest